ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

                ചൈനയിൽ ഹുബെ പ്രവിശ്യയിലെ റുഹാനയിൽ ആണ് കൊറോണ വൈറസ് ആദ്യമായി സ്ഥിതികരിച്ചത് .2019 ൽ ആണ് നോവൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് .2020 ഫെബ്രുവരി 11 ന് ലോകാരോഗ്യ സംഘടന കോവിഡ് 19 എന്ന നാമകരണം ചെയ്തു .കൊറോണ വൈറസ്, വൈറസുകളുടെ ഒരു വലിയ കുടുംബമാണ്.അവ നിഡോവൈറസ് ഓർഡറിലോ ,നിഡോ വൈറസ് കുടുംബത്തിലോ ഉൾപ്പെടുന്നു .സാധാരണായായി മനുഷ്യരിലും പക്ഷികളിലും ,രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ. വൈറസ് ജലദോഷം മുതൽ സാർസ് ,മെർസ് ,കോവിഡ് 19 വരെ ഉണ്ടാകാൻ ഇടയാക്കുന്ന വൈറസ് ആണ് ഇവ .ഇവ ബാധിക്കുന്നത് മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ്. എല്ലാ പ്രായക്കാർക്കും ഈ രോഗം ബാധിക്കുന്നു . പ്രായമായ വ്യക്തിക്കും മുമ്പുണ്ടായിരുന്ന ഗുരുതര മെഡിക്കൽ അവസ്ഥ ഉള്ളവർക്കും ഗുരുതരമായി ഈ രോഗം ബാധിക്കാൻ സാദ്ധ്യതകൾ ഉണ്ട് .രോഗമുള്ള ആൾ തുമ്മുകയോ ചുമക്കുകയോ ചെയുമ്പോൾ തുള്ളികൾ വായുവിൽ പടരുകയോ,നിലത്തോ സമീപ പ്രദേശങ്ങളിലോ വീഴുകയും ചെയുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരാൾ ഈ തുള്ളികൾ ശ്വസിക്കുകയോ സ്പർശിക്കുകയോ മുഖം കണ്ണുകൾ അല്ലെങ്കിൽ വായിൽ സ്പർശിക്കുകയോ ചെയ്താൽ ,ആ ആൾക്ക് അണുബാധ വരം രോഗലക്ഷണമുള്ള ആൾ ആരോഗ്യവകുപ്പിൽ അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം കുടുംബാംഗങ്ങളുമായും സമൂഹവുമായുമുള്ള സമ്പർക്കം ഒഴിവാക്കി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കണം .രോഗം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയേണ്ടതാണ് .


                രോഗമുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്ക് കൈയുറ തുടങ്ങിയവ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം . ലോകരാജ്യങ്ങളെ മുഴുവൻ കീഴടക്കിരിക്കുകയാണ് ഈ വൈറസ് . പതിനായിരകണക്കിന് ജനങ്ങൾ മരണപ്പെടുകയും, ലക്ഷകണക്കിന് ആളുകളിൽ രോഗം സ്ഥിതീകരിക്കുകയും ചെയ്തിരിക്കുന്നു. കോവിഡ് 19 നിന്നുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തതിനാൽ രോഗ തീവ്രത അനുസരിച്ചുള്ള മരുന്നുകൾ നൽകിയാണ് രോഗികളെ പരിചരിക്കുന്നത് . ലോകാരോഗ്യ സംഘടന മഹാമാരി എന്ന വിശേഷിപ്പിക്കുന്ന കോവിഡ് 19 ൽ നിന്നും മുക്തി നേടാൻ അടിസ്ഥാനപരമായി കൈയ്യും ശ്വസന ശുചിത്വവും നിലനിർത്തുക . സുരക്ഷിതമായാഭക്ഷണ രീതികൾ സാധ്യമാക്കുക.അടുത്ത സമ്പർക്കങ്ങൾ ഒഴിവാക്കുക .സർക്കാരും ആരോഗ്യവകുപ്പും പോലീസ് സേനയും നൽകുന്ന നിർദേശങ്ങൾ പാലിക്കുക .

STAY HOME STAY SAFE
അമൃത ലക്ഷ്മി
8 C ഹൈസ്കൂൾ, ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം