വി എച്ച് എസ് എസ് ചത്തിയറ/നാഷണൽ കേഡറ്റ് കോപ്സ്
8(കെ) ബി.എൻ എൻ.സി.സി മാവേലിക്കരയുടെ കീഴിൽ 1997 ൽ നമ്മുടെ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച നാഷണൽ കേഡറ്റ് കോപ്സ് ഐക്യവും അച്ചടക്കവും എന്ന ആശയത്തിലൂന്നിക്കൊണ്ട് വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസംനം, മാനവികത,ദേശീയത എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാലയത്തിലൂടെ സമാജത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് സാമൂഹ്യ സേവന രംഗത്തും ഈ സ്കൂളിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ അനുകരണീയമാണ് . വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ , കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ അവയിൽ ചിലത് മാത്രമാണ്. ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്കായി ഓൺ ലൈൻ പഠന പ്ലാറ്റ്ഫോം ഒരുക്കി കൊടുത്തു കൊണ്ട് സഹപാഠിക്കൊരു കൈത്താങ്ങാകാനും എൻ.സി.സിക്കായി . വിവിധ സർട്ടിഫിക്കേറ്റ് പരീക്ഷകളിലൂടെ സായുധ സേനാരംഗത്തടക്കം സമൂഹത്തിൻറെ വൈവിദ്ധ്യങ്ങളായ പന്ഥാവിലേക്ക് അനേകം യുവജനങ്ങളെ സംഭാവന ചെയ്യാനായി എന്നത് അഭിമാനകരമാണ്. രാഷ്ട്ര സങ്കല്പം ലക്ഷ്യമാക്കി നിർഭയരായി ജീവിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ മാത്യകാ പരമായ പ്രവർത്തനമാണ് എൻ.സി.സി നടത്തിവരുന്നത്.1997 ൽ എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് എൻ.സി.സി ഓഫീസറായിരുന്ന റ്റി.ഒ അശോക് കുമാർ കെ.എൻ തുടക്കം കുറിക്കുകയും ഇപ്പോൾ എഫ്. ഒ ശിവപ്രകാശ്.ആർ ൻറെ നേത്യത്വത്തിൽ അവ ഭംഗിയായി തുടരുന്നു.