ഹെൽത്ത് ക്ബബ്

Schoolwiki സംരംഭത്തിൽ നിന്ന്
          അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 2 അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും  കുട്ടികളും ഉൾപെടുന്ന കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ഈ ക്ലബ്ബ് വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ  എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം ഹെൽത്ത് കാർഡ് തയ്യാറാക്കി നൂനതയുള്ള കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി അയക്കുന്നുണ്ട്. പതിവായി ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
"https://schoolwiki.in/index.php?title=ഹെൽത്ത്_ക്ബബ്&oldid=522535" എന്ന താളിൽനിന്ന് ശേഖരിച്ചത്