സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി..........

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി.............

Part 1

(കൊറോണയും ഭൂമിയും തമ്മിലുള്ള സംഭാഷണം)

കൊറോണ :- Ha ... Ha ... Ha ...

(ചിരി കേട്ടുകൊണ്ടിരുന്ന ഭൂമി ചോദിച്ചു .)

ഭൂമി:- ആരാണു നീ?

കൊറോണ:- എന്നെ നിനക്കറിയില്ലേ ?

ഭൂമി:-ബഹിരാകാശമുള്ളൻപന്നി ആണോ ?

കൊറോണ:- നീ എന്നെ ആക്കിയതാണോ ?

ഭൂമി:- അത് നിനക്ക് മനസിലായില്ലേ ?ഹ ...ഹ...ഹ...

കൊറോണ:- നിന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല. ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം.

ഭൂമി:- അതാണ് നല്ലത്.

കൊറോണ:- ഞാനാണ് നിന്നെയും നിൻ്റെ മക്കളെയും നശിപ്പിക്കാനെത്തിയ കൊറോണ.

ഭൂമി:- നിനക്ക് എൻ്റെ മക്കളെ വേണ്ടത്ര പരിചയം ഇല്ലായെന്നു തോന്നുന്നു.

കൊറോണ:- നീയെന്താ സ്വയം പുകഴ്ത്തുകയാണോ?

ഭൂമി:- അതേടാ ഞാൻ പുകഴ്ത്തുകയാ ,അത്രയ്ക്കുണ്ട് എൻ്റെ മക്കളെപ്പറ്റി പുകഴ്ത്തുവാൻ.

കൊറോണ:- അത് നമ്മുക്ക് നോക്കാം. ഞാൻ അങ്ങോട്ട് ഒന്ന് ചെല്ലട്ടെ.

ഭൂമി:- നിനക്ക് നിപയുടെ അവസ്ഥ അറിയില്ലേ?

കൊറോണ:- അവൻ ഒരു കഴുതയായിരുന്നു.എന്നാൽ ഞാൻ അങ്ങനെയല്ല.

ഭൂമി:-നീ ഇപ്പോൾ അങ്ങനെ പറയും.പക്ഷെ അവിടെ ചെന്നാൽ നിൻ്റെ അവസ്ഥ നിപയിലും ഗുരുതരമായിരിക്കും.

കൊറോണ:- നിനക്കു വെറും വീരവാദം മുഴുക്കുവാനേ അറിയുകയുള്ളൂ.

ഭൂമി:- നീ അങ്ങോട്ടു ചെല്ലൂ. നമുക്കു കാണാം.

Part 2

(കൊറോണ ദൂമിയിലെത്തി രണ്ടു ദിവസത്തിനു ശേഷമുള്ള T.V ന്യൂസ് )

ന്യൂസ്:- ലോകം മുഴുവനും കൊറോണ ഭീതിയിൽ.

കൊറോണ:-അടുത്തതായി നാം പോകേണ്ടത് ഇന്ത്യയിലെ കേരളത്തിലണ്. അവിടെ നിന്നാണ് നിപ വിടപറഞ്ഞത്. അതു കൊണ്ട് നാം ജാഗ്രതയിലായിരിക്കണം.

ന്യൂസ്:- കേരളത്തിലും കൊറോണ സ്ഥിതീകരിച്ചു.

(കൊറോണ ഭൂമിയുടെ അടുത്ത് ചെന്നു.)

കൊറോണ:- ഹ..ഹ.. നിൻ്റെ വീരവാദം എവിടെ പോയി. ഞാൻ നിൻ്റെ മക്കളെ കൊന്നൊടുക്കും.

ഭൂമി:- നീ ഇപ്പോൾ ഉള്ളത് കേരളത്തിലല്ലേ; അവിടെയുള്ളവർ വെറുതെ വിടുകയില്ല. കൊറോണ:- നമ്മുക്കു കാണാം.

(കൊറോണ കേരളത്തിലെ പലഭാഗത്തും വന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള വാർത്ത.)

ന്യൂസ്:- കേരളത്തിൽ കൊറോണ സ്ഥിതീകരിച്ചവരിൽ കുറച്ചു പേർക്ക് രോഗം വിമുക്തമായി.ഡോക്ടർമാർക്ക് നന്ദി നൽകി അവർ വീടുകളിലേക്ക് മടങ്ങി.

(കൊറോണ വൈറസുകൾ ഒന്നൊന്നായി പേടിച്ചോടുന്നത് കണ്ട് കൊറോണ രാജാവ് അവരെ തിരിച്ചുവിളിക്കുവാനായി പോയി ആ സമയത്ത് ഭൂമിയും കൊറോണയും തമ്മിലുള്ള സംഭാഷണം)

ഭൂമി:- എന്താ കൊറോണെ, നിൻ്റെ ആളുകൾ പേടിച്ചോടുന്നത് കണ്ടല്ലോ.

കൊറോണ:- നീ പറഞ്ഞത് നേരാണ്. നിൻ്റെ മക്കൾ ഞങ്ങളെ ഓരോരുത്തരെയായി പറഞ്ഞു വിടുകയാണ്.

ഭൂമി:- Ha ... Ha ... Ha ... ഞാൻ പറഞ്ഞതിപ്പോൾ എങ്ങനെയുണ്ട് ?

കൊറോണ:- നീ ചിരിക്കേണ്ട. ഞാൻ എൻ്റെ കൂട്ടാളികളുമായി വരും.

ഭൂമി:- നീ ആരെ കൊണ്ടു വന്നിട്ടും ഒരു കാര്യവുമില്ല. നിൻ്റെ ആളുകളെ എൻ്റെ മക്കൾ വേരോടെ പിഴുതെറിയും. പറയുന്നതുപോലെ നമ്മുക്കും പ്രാർത്ഥിക്കാം, ധൈര്യത്തോടെ ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്ക് എതിരെ പ്രവർത്തിക്കാം.

(ജയ് ഹിന്ദ്)

ഷനിൽ സുശാന്ത്
5 A സൗത്ത് പാട്യം യു.പി.സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ