സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/അമ്മുക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുക്കുട്ടി

"മോളേ അമ്മൂ നീ എവിടെയാ?" "മുറ്റത്തിരുന്ന് അപ്പം ചുട്ട് കളിക്കുകയാ" അമ്മ അമ്മുവിൻ്റെ അടുത്തെത്തി. "അല്ല അമ്മൂ ഇതാർക്കാ വിളമ്പി വെച്ചത്?" " ഇതെൻ്റെ മോൾക്കാ". അമ്മു പാവയെ അടുത്തിരുത്തി. അമ്മ ചിരിച്ച് കൊണ്ട് അമ്മുവിനെ നോക്കി. "എന്നാ വാവയോട് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പിട്ട് കൈ കഴുകാൻ പറയണേ". "എന്തിനാ അമ്മേ സോപ്പിട്ട് കൈ കഴുകുന്നത്? "മോളേ ഇപ്പം വലിയ രോഗം വന്നിട്ടുണ്ട് .ആ രോഗം വന്ന് കുറേപ്പേർ ആശുപത്രിയിലുണ്ട്... മോളുടെ വാവക്കും അസുഖം വരൂല്ലേ! അത് കൊണ്ടാണ് അമ്മ പറഞ്ഞത് ". "എന്താ അമ്മേ ആ രോഗത്തിൻ്റെ പേര്? " മോളേ കൊറോണ എന്നാ എല്ലാവരും പറേന്നത്. "എങ്ങനെയാ................ ആരോഗം വരുന്നേ ?" " അസുഖമുള്ള ആൾക്കാരുമായി ഇടപഴകുന്നത് കൊണ്ട് ഈ അസുഖം വരും ". അതു കൊണ്ട് പുറത്ത് പോയി വന്നാലും എവിടെയെങ്കിലും തൊട്ടാലും കൈ സോപ്പിട്ട് കഴുകണം". അപ്പോഴാണ് അമ്മുവിൻ്റെ അച്ഛൻ വന്നത്. അമ്മു ഓടിപ്പോയി സോപ്പെടുത്ത് വന്നു... " അച്ചാ വേഗം സോപ്പിട്ട് കൈ കഴുകണം"... അല്ലെങ്കിൽ കൊറോണ വരൂന്ന് അമ്മ പറഞ്ഞു ". അച്ഛൻ ചിരിച്ചു... എന്നിട്ട് കൈ കഴുകി.. "മോള് എല്ലാവരോടും പറയണം കേട്ടോ " അച്ഛൻ പറയുന്നത് കേട്ട് അമ്മ ചിരിച്ചു.

ചൈതന്യ കെ
1 A സൗത്ത് പാട്യം യു.പി.സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ