LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12002
യൂണിറ്റ് നമ്പർLK/2018/12002
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം16
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല ഹൊസ്ദുർഗ്
ലീഡർവൈഗ ടി
ഡെപ്യൂട്ടി ലീഡർഹരിഹരൻ ടി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രമീള കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അശ്വതി കെ വി
അവസാനം തിരുത്തിയത്
04-11-2025Prami

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര്
1 6097 അഭയ് രഞ്ജിത്ത്
2 6325 അഭിനന്ദ രാജേഷ്
3 6491 അഭിഷേക് എം
4 5813 ആദിത്യൻ ടി
5 6489 ആദിശങ്കർ ടി കെ
6 5840 അനിരുദ്ധ് വി വി
7 6471 ആര്യൻ ആർ
8 6294 ദേവനന്ദ വി
9 6306 ഹരിഹരൻ ടി വി
10 6213 കെ ശിവനന്ദൻ
11 6439 മുഹമ്മദ് സിനാൻ എം ആർ
12 6459 പ്രബിൻ പ്രകാശൻ
13 6472 പ്രാർത്ഥന കെ
14 6141 സിദ്ധാർത്ഥൻ പി
15 5965 തേജസ് കെ
16 6297 വൈഗ ടി

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ 25 ജൂൺ 2025 നു നടത്തുകയും 59 വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 16 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗങ്ങളായി.

പ്രിലിമിനറി ക്യാമ്പ്

2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ശ്രീ ബാബു എൻ കെ യുടെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ അശ്വതി കെ വി യുടെയും പ്രമീള കെ യുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സുനിതാദേവി അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റോബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും അന്നേ ദിവസം നടന്നു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ  22 ന് നടന്ന സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് അംഗമായ വൈഗ ടി സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഭിനന്ദ രാജേഷ്, വൈഗ ടി എന്നിവർ സെമിനാറുകൾ നടത്തി. ഹരിഹരൻ, അനിരുദ്ധ് വി വി ആര്യൻ എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു സർക്കീട്ട് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ഹരിഹരൻ, അഭയ് ര‍ഞ്ജിത്ത് എന്നിവർ  സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്ര പോർട്ടൽ മറ്റ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി

2025- കലോൽസവം

വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലയാട്ടം" എന്ന പേരിൽ ഒക്ടോബർ 7 ന് നടന്നു. ആരവം എന്ന കലോൽസവ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഇപ്രാവശ്യം മൽസരത്തിനുള്ള എൻട്രിയും സർട്ടിഫിക്കറ്റ് പ്രിന്റിംഗും നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും എസ് പി സി കാഡറ്റുകളുടെയും സാന്നിധ്യവും സഹായവും ഉടനീളം ഉണ്ടായിരുന്നു