സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.
സ്റ്റുഡൻറ് ഡോക്ടർ കേഡറ്റ് (എസ്. ഡി. സി.)
ദേശീയ കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമാണ് ആറ്. കെ. എസ്. കെ. അഥവാ രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമം.ഇതിന്റെ ഭാഗമായി കൗമാരപ്രായക്കാരുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അത് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളിലൂടെ സഹപാഠികൾക്ക് ലഭിക്കുന്നതിനും വേണ്ടി തുടങ്ങിയ സംഘടനയാണ് സ്റ്റുഡൻറ് ഡോക്ടർ കേഡറ്റ് അഥവാ എസ്. ഡി. സി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ആദ്യം ഇത് അനുവദിച്ചത്.കോയിപ്രം ബ്ലോക്കിലെ ഏറ്റവും വലിയ എസ്. ഡി. സി. യൂണിറ്റാണ് സെന്റ് ബെഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ്. 2018 ഒക്ടോബറിൽ ആരംഭിച്ച യൂണിറ്റിൽ 14 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട്.ശ്രീമതി രേണു അധികാരി യൂണിറ്റിന്റെ നോഡൽ ഓഫീസറാണ്. മാസ്റ്റർ ഹനിയേൽ കുര്യൻ റെനിൽ ആൺകുട്ടികളുടെ ലീഡറായും കുമാരി ജോൽസിനാ സാം പെൺകുട്ടികളുടെ ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ്അംഗങ്ങൾക്കും നോഡൽ ഓഫീസർക്കും 5 ദിവസത്തെ ആരോഗ്യ വകുപ്പിന്റെ പരിശീലനം ഇരവിപേരൂർ സെൻ്റ് ജോൺസ് സ്കൂളിൽ വച്ച് ലഭിച്ചു.
വളരെ സന്തോഷം നിറഞ്ഞ പരിശീലന പരിപാടിയിൽ വിദഗ്ധ ഡോക്ടർമാർ ക്ലാസെടുത്തു.വ്യക്തിശുചിത്വം, പരിസര ശുചിത്വം, പകർച്ചവ്യാധികൾ, പ്രഥമ ശുശ്രൂഷ, കൗമാര ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി. പരിശീലനത്തിന്റെ സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റും കേഡറ്റ് കിറ്റും നൽകി. ഇവർക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ വകുപ്പിന്റെ മോണിട്ടിറങ്ങും പരിശീലനങ്ങളും നൽകി വരുന്നു. 2019 ജൂണിൽ കേഡറ്റുകൾക്ക് സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ഐസക് ആരോഗ്യവകുപ്പിന്റെ ഡോക്ടർ കോട്ടും ബാഡ്ജും നൽകി അംഗീകരിച്ചു. ഇവർ ഈ യൂണിഫോമിൽ തിങ്കളും വ്യാഴവും സ്കൂളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു . ആരോഗ്യവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് മുൻകൈ എടുക്കുന്നു. സ്കൂളിലെ പ്രധാന ചടങ്ങുകൾക്ക് ഇവർ യൂണിഫോമിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നു. കോവിഡ് കാലത്ത് ഇവരുടെ സ്തുത്യർഹമായ പല പ്രവർത്തനങ്ങളും ആളുകളുടെ ശ്രദ്ധയാകർഷിച്ചു.ആരോഗ്യ വകുപ്പിന് പിന്തുണ അറിയിച്ച പ്രത്യാശയുടെ വീഡിയോ വളരെ ഹൃദ്യമായിരുന്നു. കോവിഡ് മുൻകരുതലുകൾ , രക്തദാന ദിനം, അൽഷിമേഴ്സ് ദിനം , ഹൃദയാരോഗ്യ ദിനം തുടങ്ങിയവയിൽ വീഡിയോ ബോധവത്ക്കരണം നടത്തി.അടുത്ത വർഷം യൂണിറ്റിന്റെ രണ്ടാം ബാച്ച് ആരംഭിക്കും.