സ്യമന്തകം

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ അക്കാദമിക വർഷത്തെ പിടിഎയുടെ പ്രകാശം പരത്തുന്ന പരിപാടിയായിരുന്നു സ്യമന്തകം.മോയിൻ എൽ പി ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തിയ ഹെഡ്മിസ്ട്രസ് മണി ടീച്ചറും സ്കൂളിലെ സീനിയർ അധ്യാപകനായ ജയപ്രകാശ് മാഷിനും വിരമിക്കുന്നതിന്റെ ഭാഗമായി ആദരസൂചകമായി കേരളത്തിൽ തന്നെ വേറിട്ട രീതിയിൽ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയായിരുന്നു പി ടി എ ചെയ്തത്.പ്രകാശം പരത്തുന്ന മണി രത്നം എന്ന അർത്ഥമുള്ള സ്യമന്തകം പേരുപോലെതന്നെ മനോഹരമായ പരിപാടിയായി മാറി.ഉപഹാര സമർപ്പണവും അനുമോദനങ്ങൾക്കും ലഘു ഭക്ഷണം എന്നിവയ്ക്ക് ശേഷം നടന്ന കലാസന്ധ്യ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടായിരുന്നത്.എല്ലാവർക്കും വളരെ ആവേശകരമായ സായാഹ്നം നൽകാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷം തോൽപ്പാവക്കൂത്ത് നിഴലാട്ടം പത്മശ്രീ രാമചന്ദ്ര പുലാവരും സംഘവും അവതരിപ്പിച്ചു.അതിനുശേഷം ഗ്രാമ ചന്തം -നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും - അവതരിപ്പിച്ചത് കലാശ്രീ . ജനാധനൻ പുതുശ്ശേരിയും സംഘവും ആയിരുന്നു.

"https://schoolwiki.in/index.php?title=സ്യമന്തകം&oldid=1886520" എന്ന താളിൽനിന്ന് ശേഖരിച്ചത്