സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട് & ഗൈഡ്സ്.
218 ടി വി എം സ്കൗട്ട്സ് ഗ്രൂപ്പ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ സ്കൗട്ട് യൂണിറ്റ് 2019 മാർച്ച് 31ന് നമ്മുടെ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്റ്റേറ്റ് സെക്രട്ടറി ശ്രീ പ്രദീപ് കുമാർ അവർകൾ നിർവഹിച്ചു .21 കുട്ടികൾ അടങ്ങിയ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ ശ്രീമതി സുരേഖ നേത്യത്വം നൽകുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് യൂണിറ്റിൻ്റെ സഹായം ലഭിക്കുന്നു. ദിനാചരണ പരിപാടികളിലും പൊതുപരിപാടികൾക്കും എല്ലാം യൂണിറ്റിൻ്റെ സജീവ സാന്നിധ്യം ഉണ്ട്. കോവിഡ് കാല പ്രവർത്തനങ്ങളിലും യൂണിറ്റ് മികവ് പുലർത്തി . കോവിഡ് കാലത്ത് അക്ഷീണം പ്രവർത്തിച്ചു വന്ന നിയമപാലകർക്ക് ഭക്ഷണവും ലഘു പാനീയവുംവിതരണം ചെയ്യുന്നതിലും മാസ്ക്ക് നിർമ്മിച്ച് വിതരണം ചെയ്യുന്നതിലും മുഖ്യ പങ്കാളിത്തം വഹിക്കുകയുണ്ടായി. ഫോർട്ട് പ്രാഥമികാരോഗ്യകേന്ദ്രം, ഫോർട്ട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്കൗട്ടുകൾ നിർമ്മിച്ച മാസ്ക്കുകൾ വിതരണം നടത്തുകയുണ്ടായി. കൂടാതെ 500 മാസ്ക്ക് കോവിഡ് കാലത്ത് സ്കൗട്ടുകാർ നിർമ്മിച്ച് ജില്ലാ അസ്സോസിയേഷനു കൈമാറി.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൾസ് ഓക്സീമീറ്റർ ചലഞ്ച് തുക സമാഹരിച്ചതിൽ തിരുവനന്തപുരം ജില്ലാ അസ്സോസിയേഷന് നമ്മുടെ യൂണിറ്റിൽ നിന്നും സ്വരൂപിച്ച തുക ജില്ല സെക്രട്ടറിക്ക് കൈമാറുകയുണ്ടായി കൂടാതെ പൊതു ജനങ്ങൾക്കായ് മാസ്ക്കു,വിതരണവും മാസ്ക്ക് ബോധവത്ക്കരണവും നടത്തുകയുണ്ടായി.