സ്കൂൾ പ്രവർത്തനങ്ങൾ 25-26
ദൃശ്യരൂപം
ലോക പരിസ്ഥിതി ദിനം 2025
2025 ജൂൺ 5-ന് VVHSS താമരക്കുളം എൻ. സി. സി വിഭാഗം ലോക പരിസ്ഥിതി ദിനം ആചരിച്ചു. എൻ. സി. സി ഗാർഡനിൽ പ്രിൻസിപ്പാൾ ആർ.രതീഷ് കുമാർ സാർ, എൻ. സി. സി ഇൻചാർജ് കെ . അർ. മീര ടീച്ചർ എന്നിവർ ചേർന്ന് രണ്ട് ചെടികൾ നട്ടുപിടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ്കുമാർ സാറിന്റെയും മുതിർന്ന അധ്യാപകൻ ആർ. ശ്രീലാൽ സാറിന്റെയും സാന്നിധ്യമുണ്ടായിരുന്നു.
എൻറോൾമെന്റെ് -2025-26
2025-26 എൻ. സി. സി കമ്പനിയിലേക്ക് ഉള്ള കേഡറ്റുകളുടെ എൻറോൾമെന്റെ് നടന്നു. 160 കുട്ടികൾ പങ്കെടുത്തു, ഇതിൽ കുട്ടികളുടെ കായിക, ശാരീരിക ക്ഷമത യുടെയും, എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 കുട്ടികൾക്ക് ഈ വർഷം എൻ. സി. സി കേഡറ്റായി അംഗത്വം ലഭിക്കും. എൻറോൾമെൻ്റ് ഓഫീസർ, NCC 8 കേരള ബറ്റാലിയൻ CO കേണൽ ശ്രീ. വികാസ് ശർമ്മ നേതൃത്വം നല്കി.