സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ഏകയായ് ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഏകയായ് ഞാൻ

ഈ യാത്രക്കിടയിൽ ഞാനിന്നിവിടെ
ഒറ്റക്കിരിക്കുകയാണ്

കഴിഞ്ഞ കാലം കൊണ്ട് കൈക്കൊണ്ട
കുതിപ്പും കിതപ്പും നേട്ടങ്ങളും കോട്ടങ്ങളും

എന്റേതെന്നു എനിക്കു തോന്നിയതു വെറും
തോന്നൽ മാത്രമായിരുന്നെന്നു
ഈ കൊറോണ കാലത്തു എനിക്കു തോന്നുന്നു

വെട്ടിപ്പിടിക്കേണ്ട സ്വർഗ്ഗരാജ്യങ്ങളുടെ അതിരുകൾ
ഇപ്പോൾ കൊട്ടിയടച്ചിരിക്കയാണ്

മോഹം കൂട്ടി പണിത മണിമാളികയുടെ വാതിൽ
തുറക്കാനാവാതെ കൊളുത്തിട്ട് പൂട്ടിയിരിക്കയാണ്

ഞാൻ ഏകയാണ്

 

റോസ്‌മരിയ ജോസഫ്
9C സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത