സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭത്തിൽ ഉളളനാട്ടിൽ മൂന്ന് പ്രൈമറി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1916-ൽഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ൽ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോർത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെൻെറുകളാണ് ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. ഇവയിൽ നോർത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

1934-ൽ ഉളളനാടുപളളിയിൽ അസി.വികാരിയായി നിയമിതനായ റവ.ഫാ.സിറിയക്ക് മുതുകാട്ടിൽ അവറുകളുടെ കാലത്ത് ഉളളനാട് നോർത്ത് പ്രൈമറി സ്കൂൾ പളളി എറ്റെടുക്കുകയും ഇപ്പോഴത്തെ സ്ഥലത്തേക്ക് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിക്കുകയും ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. സ്കുളിൻെറ ആരംഭകാലത്ത് സ്ഥലവാസികളായ അധ്യാപകരെ ലഭിച്ചിരുന്നില്ല.എറ്റുമാനൂർ,കുടമാളൂർ,കോട്ടയം,കാണക്കാരി,അയ്മനം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമുളള അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറും മനേജുമെൻറിൽ നിന്നും ലഭിച്ചിരുന്ന അലവൻസും വാങ്ങി ദൂരസ്ഥലങ്ങളിൽനിന്നും വളരെ ത്യാഗം സഹിച്ച് ഇവിടെ വന്നു താമസിച്ച് അർപ്പണമനോഭാവത്തോടെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ആ വന്ദ്യഗുരുജനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഏകദേശം ഒരു നൂറ്റാണ്ടുകാലമായി നാടിൻെറ മക്കൾക്കുവേണ്ടി വ ‍ജ്ഞാനത്തിൻെറ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന ഉളളനാട് നോർത്ത് പ്രൈമറി സ്കൂളാണ് ഇന്ന് സേക്രട്ട് ഹാർട്ട് യു.പി.സ്കുളായി തലയുയർത്തിനിൽക്കുന്നത്. എൽ.പി സ്കുൾ യു.പി സ്കുളായി ഉയർത്തിക്കിട്ടുന്നതിനുളളശ്രമങ്ങൾ വളരെ നേരത്തെ അരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല.

റവ.ഫാ.അബ്രാഹം ചന്ദ്രൻകുന്നേൽ പളളിവികാരിയായിരുന്നപ്പോൾയു.പി.സ്കുൾ അനുവദിക്കാനുളള ശ്രമം വീണ്ടും ആരംഭിക്കുകയും ശ്രീമാന്മാരായ എ.വി.വർക്കി ഐക്കരക്കുന്നേൽ ,എം.എം.ജോസഫ് മുളക്കുന്നത്ത്,വി.ഒ.ഔസേപ്പ് വട്ടപ്പലത്ത്,കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ എന്നിവരെ കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.അന്നത്തെ പൂഞ്ഞാർ എം.എൽ.എ ബഹു.റ്റി.എ.തൊമ്മൻ അവറുകളുടെ സഹകരണത്തോടെയുളള ശ്രമഫലമായി 1962 -ൽ ഉളളനാട് നോർത്ത് എൽ.പി സ്കുൾ യു.പി.സ്കുുളായി അപ്ഗ്രേഡ് ചെയ്ത് ഗവൺമെൻറിൽ നിന്നും ഉത്തരവ് ലഭിക്കുകയും ആറാം സ്റ്റാൻഡേർഡ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് ലികാരിയായി സ്ഥലംമാറിവന്ന റവ.ഫാ.ആഗസ്റ്റിൻ താമരശ്ശേരി പുതിയ കെട്ടിടം പണിക്ക് നേത്യത്വം നൽകി. പണിപൂർത്തികരിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥലം മാറിപ്പോവുകയും റവ.ഫാ.തോമസ് മേൽവട്ടം അവർകൾ വികാരിയായി ചാർജ്ജെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻെറ ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ പരിശ്രമത്തിൻെറ ഫലമാണ് ഇന്നു കാണുന്ന മനോഹരമായ യു.പി.സ്കുൾ കെട്ടിടം. ഇപ്പോൾ റവ.ഫാ.ജോസ്  കോട്ടയിൽ മാനേജരായി സ്കൂളിൻറ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചു വരുന്നു.ഹെഡ്മിസ്ട്രസ്സ് Sr.മേരി  അഗസ്റ്റിൻെറ നിരന്തരമായ ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു