നേരും നേരറിവും നെറിയും കേട്ട മനുഷ്യർ
മലിനമാം പുടവ ചാർത്തി അവൾക്കു
ജീവന്റെ തുടിപ്പ് തകർത്തു
മണ്ണിൻെ മക്കൾ ! മണ്ണിനെ അറിയാത്ത മക്കൾ
മണ്ണല്ല നിക്യഷ്ടം മർത്യാ ,
നിന്റെ മനസാണ് കഷ്ട്ടം .
പണ്ട് ഹരിതം തുടിച്ചവളിന്നുമറഞ്ഞു
കാലത്തിന്റെ മറവിൽ വെറും
നിരർത്ഥക കവിത പോൽ
തീർത്തു സൗധങ്ങൾ ഏറെ
തകർത്തു മണ്ണിൻ ഹരിതയെ
തകർത്തു കാനന ഭംഗിയെ
മനുഷ്യ നീ ഈ ചരിത്രത്തിൻ കാലനോ
അതോ നീറുന്ന കാലത്തിൻ കവിതയോ
തീർത്തു തവ ചിത്തത്തിലേറെ
ഖനീഭവിച്ചൊത്തുകൂടിയാ സ്വാർത്ഥ ശിലകളാൽ
നീ പലതും നിൻ കരാള ഹസ്തതങ്ങളാൽ
ഹാ കഷ്ടം ! അറിഞ്ഞില്ല നീ..
അമ്മിഞ്ഞ തന്നൊരു അമ്മയുടെ നീറ്റൽ
അറിഞ്ഞില്ല നീ അവളുടെ ഹ്രദയത്തുടിപ്പു
കാലം ചോദിക്കും അമ്മതൻ സഹനത്തിൻ
കാര്യവും കളിയും കണക്കും
അന്ന് തെറ്റും അഹംഭാവി
വ്യർത്ഥമാം തവ കണക്കു കൂട്ടലുകൾ
നിൻ്റെ തല വളർന്നേറെ ശാസ്ത്രവും
എങ്കിലും പണ്ഡിതാ നിർജ്ജീവം നിൻ മനസാക്ഷി
ഉള്ളിൽ അസ്തമിച്ചുവോ നിൻ്റെ മനുഷ്യത്വവും
ശാസ്ത്രമല്ല പച്ചമനുഷ്യന്റെ മാനത്തിലെ
മൂല്യ നന്മാദികളാണ് ശാശ്വതം
മാറേണ്ടത് മണ്ണല്ല നിൻ്റെ മനസാണ്
മരിച്ചു മരവിച്ച നിന്റെ മനസാക്ഷി
ഒഴുകുന്ന പുഴയുടെ തേരോട്ടത്തിലും
വീശുന്ന കാറ്റിന്റെ ചുവടുവെപ്പിലും
നീറുന്ന ഒരമ്മയുടെ മുറവിളിയിലും
ഞാൻ കേട്ടു ഒരു നിലവിളി
ഒരു ആർത്ത ശബ്‌ദവും
കനത്ത തേങ്ങലും
മാനിഷാദ....