സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പർ പ്രൈമറി വിഭാഗം

അപ്പർ പ്രൈമറി

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇന്ന് ഒരു അപ്പർ പ്രൈമറി വിഭാഗം സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിനുണ്ട് 49 ആൺകുട്ടികളും ഉം 39 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.

അപ്പർ പ്രൈമറി അദ്ധ്യാപകർ

പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.

റെസുറെക്ഷൻ 2021-22 [ പ്രവർത്തനങ്ങൾ ]

2021-22 അധ്യയന വർഷത്തെ പ്രൈമറി തലത്തിലെ സ്കൾതല പ്രവർത്തനങ്ങൾക്ക് റെസുറെക്ഷൻ എന്ന പേര് നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കുട്ടികളിലും അധ്യാപകരും ആത്മവിശ്വാസവും ഉണർവ്വും നൽകുന്നതിനായി നൂതന ആശയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.

  • കൗതുക ലോകം
  • അക്ഷര ലോകം
  • മധുരമീ ഗണിതം
  • സ്കൗട്ട് & ഗൈഡ്
  • തിരനോട്ടം
  • വിസ്മയലോകം

അക്ഷര ലോകം


ഭാഷാ വിഷയങ്ങളായ മലയാളം, ഇംഗ്ലീഷ് , ഹിന്ദി, അറബി എന്നിവയിൽ അക്ഷരജ്ഞാനം വളർത്തുന്നതിനായി BRC നിർദ്ദേശിച്ച വിവിധ പദ്ധതികളെ സമന്വയിപ്പിച്ച് 'അക്ഷര ലോകം' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടത്തി.

  • കുട്ടികളിൽ മലയാള അക്ഷര ജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി

'മലയാളത്തിളക്കം' പരിപാടി സംഘടിപ്പിച്ചു.

  • ഇംഗ്ലീഷ് ഭാഷാ പഠനം കൗതുകകരമാക്കുന്നതിനായി 'ഹലോ ഇംഗീഷ്' പരിപാടി നടത്തി വരുന്നു.പ്രവർത്തനങ്ങളിലൂടെയുള്ള ഭാഷാ പഠനം കുട്ടികളിൽ ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് സാധിച്ചു.
  • കുട്ടികളിൽ ഹിന്ദി പഠനം എളുപ്പമാക്കുന്നതിനും, താൽപര്യം വർദ്ധിപ്പിക്കുന്നതിനായും 'സുരീ ലി 'ഹിന്ദി പ്രോഗ്രാം നടത്തി വരുന്നു.
  • അറബി ഭാഷയിലുള്ള ജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അറബി 'പദപ്പയറ്റ്' എന്ന പേരിൽ വിവിധ പരിപാടികൾ നടത്തി.

വിസ്മയലോകം

പുസ്തക ലോകത്തിനപ്പുറത്ത് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും, കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ' വിസ്മയക്കാഴ്ചകൾ' എന്ന പേരിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.

മധുരമീ ഗണിതം

വിദ്യാർത്ഥികളിൽ അടിസ്ഥാന ഗണിതാശയങ്ങൾ എത്തിക്കുന്നതിനായി ആരംഭിച്ച പ്രവർത്തനങ്ങളാണ്' മധുരമീ ഗണിതം'.

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

സ്കൗട്ട് & ഗൈഡ്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പൗരബോധവും ചിന്താശേഷിക്കും വർദ്ധിപ്പിക്കുന്നതിനായി സ്കൗട്ട് & ഗൈഡ് പ്രവർത്തിപ്പിക്കുന്നു. അഞ്ചാം ക്ലാസ്സുമുതലുള്ള കുട്ടികൾ സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

യു എസ് എസ് പരിശീലനം

2019 - 20 വർഷത്തെ യു എസ് എസ് വിജയി കൾ