സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം(ലേഖനം)..
ശുചിത്വം(ലേഖനം)
പണ്ട് അതായത് ഏതാണ്ട് അഞ്ച് പതിറ്റാണ്ട് മുമ്പ് വരെ നമ്മൾ വസിക്കുന്ന കേരളം ഐശ്വര്യത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും നാടായിരുന്നു. അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും അധ്വാനശീലരായ കൃഷിക്കാരായിരുന്നു. അന്ന് നമ്മുടെ കേരളം പച്ചപ്പട്ടു വിരിച്ചതുപോലുള്ള സുന്ദരമായ ഒരു പ്രദേശമായിരുന്നു. കൃഷി ഭൂമികളും നെൽവയലുകളും കൊണ്ട് നിറഞ്ഞതായിരുന്നു കേരളം. അന്ന് അവരവർക്കുള്ള ഭക്ഷ്യസാധനങ്ങൾ മണ്ണിൽ നിന്നുതന്നെ ഉൽപാദിപ്പിക്കുമായിരുന്നു. ഇന്ന് അതൊക്കെ കാണണമെങ്കിൽ പഴയ സിനിമകളും ചിത്രങ്ങളും ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മലകളും കുന്നുകളും വെട്ടിനിരത്തി കൂറ്റൻ ഫ്ലാറ്റുകളും കെട്ടിടങ്ങളും മനുഷ്യർ നിർമ്മിക്കുന്നു. ഇന്ന് നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ തലവേദനയാണ് വനനശീകരണം വനനശീകരണം നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നു. പ്രകൃതി ഈശ്വരന്റെ വരദാനം ആണ്. ഉള്ളത് കൊണ്ട് തൃപ്തിയോടെ കഴിഞ്ഞിരുന്ന മനുഷ്യർ എവിടെ? സമാധാനപ്രിയരായ, അധ്വാനശീലരായ, അതിഥിസൽക്കാരപ്രിയരായ മലയാളികളായ മനുഷ്യർ എങ്ങോട്ടോ പോയി. ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ആക്രമണങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്. ഇന്ന് കൊള്ളയും കൊലയും പിടിച്ചുപറിയും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. പണ്ട് ആരെയും തമ്മിൽതമ്മിൽ വേദനിപ്പിക്കാറില്ല. അന്ന് മനുഷ്യരെല്ലാം ഒന്നുപോലെ ആമോദത്തോടെ വസിക്കുന്ന ആ നല്ല നാട് ഇന്നെവിടെ?നമ്മുടെ നാടിന്റെ സംസ്കാരത്തെ കാത്തുസൂക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കടമയാണ്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അത് നമുക്ക് കൈമോശം വന്നു കൂടാ. അതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം. ഭൂമിയിൽ കാണുന്ന സർവ്വ ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ചെറുപ്രാണികളെ പോലും നാം വേദനിപ്പിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും, വൃക്ഷങ്ങൾ സംരക്ഷിച്ചും, കാർഷിക പ്രവർത്തനങ്ങളിൽ പങ്കെടുത്തും, ജലാശയങ്ങളും ജൈവവൈവിധ്യങ്ങളും കാത്തുസൂക്ഷിച്ചും ഊർജ്ജസംരക്ഷണം ശീലമാക്കിയും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി നല്ലൊരു നാളേക്കായി നല്ലൊരു വരുംതലമുറയ്ക്കായി ഈ പ്രപഞ്ചത്തെ ബഹുമാനിക്കുവാനും ആദരവോടെ കാണാനും അതിനെ സംരക്ഷിക്കുവാനും നമുക്കേവർക്കും കഴിയണം.ദൈവീകമായ കാഴ്ചപ്പാട് ഉണ്ടെങ്കിലെ നമുക്ക് പ്രകൃതിയെ സ്നേഹിക്കാൻ കഴിയൂ. അതായിരിക്കണം നമ്മുടെ കടമ. ‘’അമ്മയാണ് പ്രകൃതി ‘’ ആ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം