സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രത്യാശയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയോടെ      

 

കുറെ ഏറെയായി, ഇപ്പോൾ കൊറോണയായി !
അധികമായില്ലേയെല്ലാം,
അതിരുകളൊക്കെ മറന്നില്ലേ നമ്മൾ
അരുതായ്ക ഓർക്കാത്ത ആഹ്ളാദത്തിമിർപ്പിൽ
ഒരു ഭീതിയായ്, ഓർമപ്പെടുത്തലായ്
നിപ്പ, സാർസ്, മെർസ്....
കുറെ ഏറെയായി, ഇപ്പോൾ കൊറോണയായി !
ഒട്ടും ഭയക്കേണ്ട, ഒട്ടൊരു ജാഗ്രത മതി
വിശ്വം ചമച്ചവർ നാം എന്നാലീ -
വിശ്വത്തിൽ വെറും കീടം !
മാറാം നമുക്കും, മറികടക്കാമെന്തും
പ്രകൃതിയോടിണങ്ങി പ്രഗതിയിലേക്ക് പ്രയാണമാവാം
ചേർത്തുപിടിക്കാം സ്വന്തം കൈകൾ മാത്രം
കൈക്കൂപ്പി വണങ്ങാം പ്രാണൻ കാക്കുന്നവരെ

നിർത്താം ദീർഘചുംബനം സുദീർഘാശ്ലേഷവും
തുടരാം മന്ദഹാസം അകലെനിന്നു തന്നെ.
മാനിക്കാം പരസ്പരം മറികടക്കാതെ
തിക്കുകൂട്ടാതെ തിരക്കുകൂട്ടാതെ
നമ്മുക്കുമാകാം എന്തും നിയതിയനുവദിച്ചാൽ
അന്നം കുഴിച്ചുമൂടാതെ, ആഘോഷം അതിർകടക്കാതെ

ജന്മദിനാഘോഷം പാവനകർമത്തിനായി
മരണം ആഘോഷമല്ലല്ലോ, അടയാളപ്പെടുത്തലല്ലേ
ആചാരങ്ങൾ പ്രകൃതിക്കു നമസ്കാരമാവട്ടെ
കൈകഴുകാം നമുക്ക് തെറ്റുകളിൽ നിന്നു കൂടി
പഠിച്ച പാഠങ്ങളിലൂന്നി കരകയറാം
ചെറുക്കാം മഹാവ്യാധിയെ
ചേർന്നിടാം നാടിനൊപ്പം
പിന്തുടർന്നിടാം സദ്ശാസനങ്ങളെ
പതിയേ, ചുവടുവച്ചിടാം
പുതു പുലരിയിലേക്ക്
കരളുറപ്പോടെ കരുതലോടെ..... .

ആഭ പി പ്രപഞ്ച്‌
IX I1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത