സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ തേങ്ങൽ..

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തേങ്ങൽ

നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു വിപത്താണ് പ്രകൃതി നമ്മളിൽ ഏല്പിക്കുന്ന' കഠിനമായ ചൂട് '.എന്റെ മാതാ പിതാക്കൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് അവരുടെ കുട്ടികാലത് എത്രയും അസഹനീയായ ചൂട് അനുഭവപെട്ടിട്ടില്ലെന്ന് നാം ചിന്തിക്കേണ്ടി എണീയ്ക്കുന്നു ഒരു കാര്യം തന്നെ ആണ് ഇത് .

            എന്തുകൊണ്ടാണ് പ്രകൃതി
നമുക്ക് അതി ഘോരമായ ചൂട് നൽകുന്നത് ? ഇതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതു മാണ്.കാരണം ഇന്ന് നമ്മുടെ നാട്ടിലുള്ള വനങ്ങളെല്ലാം മനുഷ്യർ പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ട് നശിപ്പിച്ചു സൗക്യങ്ങളും മറ്റും നിർമമിക്കുന്നു. നമ്മുടെ ജലാശയങ്ങൾ ആയ തോട് ,ചാലുകൾ ,കുളങ്ങൾ ,മറ്റു നീര് ഉറവകൾ എന്നിവ എല്ലാം ഇലാതാക്കി മറ്റു സൗകര്യങ്ങൾ ഒരുക്കുന്നു.കൃഷി പോലും മനുഷ്യർക്ക് ഇന്ന് അന്യം നിന്ന അവസ്ഥയാണ്.ഇത് പ്രകൃതിക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അത് കൊണ്ട്നമുക്ക് യഥാ സമയങ്ങളിൽ പ്രകൃതിയുടെ വരദാനമായ കിട്ടേണ്ട മഴ ലഭിക്കാെ ആയിരിക്കുന്നു .കൂടാതെ ഓരോ വർഷം കഴിയുന്തോറും നമ്മൾ കുളങ്ങളും മറ്റു നീരുറവകളിലും നികത്തിഎടുക്കുന്നതിനാൽ പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹം അകറ്റാൻ പോലും ജലം കിട്ടാക്കനി ആയി മാറി ഇരിക്കുന്നു. അങ്ങനെ പക്ഷി മൃഗാതികളുടെ ജീവിതം ദുസ്സഹമായിത്തീർന്നിരിക്കുന്നു. അവയുടെ എണ്ണത്തിലും വലിയ കുറവുകൾ സംഭവിച്ചിരിക്കുന്നു .
                         കുട്ടികൾക്ക് പോലും പുറത്തേക്കിറങ്ങാൻ ആകാത്ത അവസ്ഥയായി തീർന്നിരിക്കുന്നു. നിർമാണതൊഴിലാളികളുടെയും മറ്റും അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് .അവർ ചോര നീരാക്കിയാണ് പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നത് ,കൂടാതെ അവർക്കു സൂര്യാഘാതം ,ത്വക്ക് രോഗങ്ങൾ പോലുള്ള മറ്റുപല വ്യാധികൾ മനുഷ്യർ ഇന്ന് അനുഭവിക്കുന്നു .പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വനങ്ങളെ നശിപ്പിക്കാതെയും നീര് ഉറവകളെ മണ്ണിട്ട് മുടാതെയുമിരിക്കാം .പ്രകൃതിയെ വേണ്ട വിധം സംരക്ഷിക്കുന്നതിലൂടെ നാം ഇന്ന് അനുഭവിക്കുന്ന പല പ്രതി സന്ധികളെയും നമുക്ക് തരണം ചെയ്യാം.പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാം ഒരോ മനുഷ്യന്റെയും കർത്തവ്യമാണ് ആയതിനാൽ കുട്ടുകാരെ നമുക്ക് ഒറ്റകെട്ടായി പ്രകൃതിക്കു വേണ്ട സംരക്ഷണം ഒരുക്കികൊണ്ട് മുന്നേറാം .......
      
   
ആരാധന. ആർ.എസ്സ്.
8 F1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം