സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം:

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം      

മനുഷ്യ രാശിയുടെ തന്നെ ജീവിതത്തിന്റെ അടിസ്ഥാനo പ്രകൃതി ആണ്. ജീവരാശിക്ക് ആവശ്യമായ വായു, ജലം എന്നിവ നമുക്ക് നൽകി നമുക്ക് ആരോഗ്യ പരമായ ജീവിതo നൽകുന്നു. ഈ പ്രകൃതിയിൽ പലതരം ജീവജാലങ്ങൾ ആവാസസന്തുലിതാവസ്ഥയിൽ ആശ്രയിച്ചു ജീവിക്കുന്നു ഇവർക്ക് ആരോഗ്യ പ്രദമായ ജീവിതം നൽകുന്നത് അവർ ജീവിക്കുന്ന പരിസ്ഥിതി ആണ് എന്നാൽ ഓരോ ജീവജാലങ്ങളും ആശ്രയിക്കുന്ന പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥ എന്താണ്? നമ്മൾ ഉപയോഗിച്ച തള്ളുന്നതും അനാവശ്യമായി വലിച്ചു എറിയുന്നതുമായ വസ്തുക്കൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തിനു ഹാനികരമായി തീരുന്നു നമ്മുടെതായ സ്വാർത്ഥലാഭത്തിനുവേണ്ടി നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു (പരിസ്ഥിതി മലിനീകരണം, ജലമലിനീകരണo, വായുമലിനീകരണം ) ഇതിന്റെ പരിണിത ഫലമായി നമുക്ക് ആരോഗ്യ പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനകളും ഉണ്ടാകുന്നു ഇതിനായി നമ്മുടെ ചിതകളും പ്രവർത്തികളും മാറ്റുകയാണ് വേണ്ടത് ഇല്ലെഗിൽ നാം ഓരോരോ സാംക്രമിക രോഗങ്ങൾക്ക് അടിമപ്പെടുകയും മാറാരോഗികളാവുകയും മരണപ്പെടുകയും ചെയ്യുന്നു ഇതിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊണ്ട്‌ ഇനി എങ്കിലും പരിസ്ഥിതിയെ സ്നേഹിച്ചു മലിനീകരണങ്ങൾ കുറച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം അതിനായ് നമുക്ക് പ്രതിജ്ഞ എടുക്കാം.

അഭിനവ്. എസ്
V. K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം