ഒരു തൈ നടാം
ഒരു തൈ നടാം നമുക്കമ്മക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളെക്ക് വേണ്ടി
ഈ പ്രാണവായുവിനായി നടുന്നു
ഈ മഴക്കായി തൊഴുതു നടുന്നു
അയക്കിനായ് തണലിനായി തേൻപഴങ്ങൾക്കായി
ഒരു നൂറ് തൈകൾ നിറഞ്ഞു നടുന്നു
ഒരു തൈ നടാം നമുക്കമ്മക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളെക്ക് വേണ്ടി.