സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ തേങ്ങലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തേങ്ങലുകൾ

അനന്ദു ഉറക്കമെഴുന്നേറ്റു ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരിക്കുകയാണ് .എത്ര പെട്ടെന്നാണ് തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം പോയത് . ഇപ്പോൾമനസ്സിന് വല്ലാത്ത മരവിപ്പ് മാത്രം. എപ്പോഴും ഒച്ചയും ബഹളവും ഉണ്ടായിരുന്ന വീട്ടിൽ ഇപ്പോൾ നിശബ്ദത മാത്രം. തന്റെ എല്ലാമെല്ലാമായ 'അമ്മ എപ്പോൾ ജീവനോടെയില്ല എന്ന യാഥർഥ്യത്തോട് പൊരുത്തപെടാനാകുന്നില്ല. കഴിഞ്ഞ മാസം എന്തു സന്തോഷത്തോടെയാണ് 'അമ്മ ജോലിക്കുപോയത്. നേഴ്സ് ആയി ജോലി ചെയ്യുന്നതിൽ 'അമ്മ വളരെ അഭിമാനം കൊണ്ടിരുന്നു. കൊറോണ വാർഡിൽ ഡ്യൂട്ടി ഇട്ടപ്പോഴും 'അമ്മ സന്തോഷത്തോടെ സ്വീകരിച്ചു .രണ്ടാഴ്ച കഴിഞ്ഞപ്പോൾ അമ്മക്ക് പനി തുടങ്ങി .എല്ലാ സന്തോഷങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് കൊറോണ എന്ന ചെകുത്താൻ മാലാഖയായ എന്റെ അമ്മയെയും കൊണ്ട് പോയി. വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുണ്ട് .ശ്രദ്ധിച്ചാൽ അമ്മയുടെ തേങ്ങലുകൾ കേൾക്കാം .

Nandan.S
5 N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം