ദൂക്ഷിതയാം ഭൂമി നിൻ രോദനം കേൾപ്പു നാം.
എത്ര പാപങ്ങൾ ഞങ്ങളീ മാനവർ നിന്നോട് ചെയ്തു പോൽ.
സർവ്വം സഹയാം നീ
നിൻ രൗദ്രഭാവത്തിൽ തിരിച്ചടിക്കുന്നുവോ ?
അതിബലശാലിയാം മാനവർ ബുദ്ധികൊണ്ടടക്കി ഭരിച്ചതും വെട്ടിപ്പിടിച്ചതും വ്യഥാവിലാകുന്നു.
പ്രളയത്താൽ മാനവർതൻ ചെയ്തിക്കു പ്രതിഫലം നൽകി നീ
വീണ്ടുമൊരു മഹാവ്യാധിയും നൽകി നീ.
പ്രകൃതിയാം മാതാവല്ലയോ നീ ?
തൻ മക്കൾ തൻ തെറ്റു പൊറുക്കയില്ലയോ?