സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗാന്ധിദർശൻ

കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.
ഫിലൈൻ വോയിസ്

ഫിലൈൻ വോയിസ്- ഫിലൈൻ ആർ ജെ മാർ

ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിതകൾ കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഒന്ന് മുതൽ പത്തു വരെ ക്ലാസ്സിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു. ഓരോ ആഴ്ച്ചകളിലെയും വാർത്താപ്രാധാന്യം ഇതിൽ ഉൾക്കൊള്ളിക്കുന്നു. ഫിലൈൻ വോയിസ് കേൾക്കുന്നതോടൊപ്പം പ്രധാന അറിവുകൾ കുറിച്ചുവയ്ക്കുന്നതിനായി അസ്സെംബി നോട്ടിന് പുറമെ ഒരു ഫിലൈൻ നോട്ട് ബുക്കും സൂക്ഷിക്കുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്ന തരത്തിലുള്ള ക്വിസ്സും ഫിലൈൻ വോയ്‌സിലൂടെ നടത്തുന്നു. ഓരോ ആഴ്ച്ചയിലേയും അവതരണത്തിന് ശേഷം അവതരിപ്പിച്ച പരിപാടിയെക്കുറിച്ചു അധ്യാപകരും കുട്ടികളും അപ്പപ്പോൾ വിലയിരുത്തുന്നു. കുട്ടി ആർ ജെ മാരെ കണ്ടെത്തുന്നതിലൂടെ അവരുടെ അവതരണ മികവ് പുറത്തു കൊണ്ടുവരുന്നതിനും അവരിലെ ആത്മ വിശ്വാസം വളർത്താനും കഴിയുന്നു.
വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്
കുട്ടികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പഠന പ്രവർത്തനങ്ങൾക്കൊപ്പം പ്രവൃത്തിപരിചയ ക്‌ളാസ്സുകളും നടക്കുന്നു. അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്. ഫുഡ് പ്രെസെർവഷൻ, അഗര്ബത്തി നിർമ്മാണം, ചോക്ക് നിർമ്മാണം, ആഭരണ നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. സ്കൂൾ സമയത്തിന് പുറമെയും ഇതിനായി സമയം കണ്ടെത്തുന്നു.
2020 21 അധ്യായന വർഷത്തെ പ്രവർത്തിപരിചയ പ്രവർത്തന റിപ്പോർട്ട്
ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.