സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വൈറസുകളുടെ പദ്ധതി
വൈറസുകളുടെ പദ്ധതി
കാറ്റിന്റെ താളത്തിനനുസൃതമായി ഇലകൾ നൃത്തമാടുന്ന ഒരു ഉച്ചദിവസം, വൈറസ് ദ്വീപിലേ എല്ലാ വൈറസുകളും ചേർന്ന് ഒരു മീറ്റിംങ് കൂടി . മനുഷ്യരേയും ലോകത്തേയും തങ്ങളുടെ കീഴിലാക്കുക എന്നതായിരുന്നു മീറ്റിംങിലെ അവരുടെ പ്രധാനസംഭാഷണം. മുഖ്യ തലവനായ കൊറോണ വൈറസ് തന്റെ പ്രിയശിഷ്യനായ നിപ്പയെ തങ്ങളുടെ പദ്ധതിക്കായി പറഞ്ഞയച്ചു. നിപ്പ ഇന്ത്യയിലെ പ്രദേശങ്ങളെ ലക്ഷ്യമാക്കി തന്റെ പദ്ധതി ആരംഭിച്ചു.ഏറെ നാളുകൾക്കു ശേഷം നിപ്പ ദു:ഖത്തോടെ തിരിച്ചെത്തി. മുഖ്യതലവനായ കൊറോണയോട് വളരെ വിഷമത്തോട് പറഞ്ഞു " ബോസ് നിങ്ങൾ എന്നിൽ നിർവ്വഹിച്ച കർത്തവ്യം എനിക്ക് ചെയ്യനായില്ല. മനുഷ്യർ വളരെയേറെ ശക്തരായിരിക്കുകയാണ് . ഞാൻ അൽപനാൾ കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ എന്നെ മുഴുവനായും നശിപ്പിച്ചു കളഞ്ഞേനേ. ഞാനിനി ഇന വൈറസ് ദ്വീപ് വിട്ടു മനുഷ്യവാസമുള്ള ഒരു സ്ഥലത്തേക്കും പോകില്ല. ബോസ് എന്നോട് ക്ഷമിക്കണം". ഉടൻ തന്നെ കൊറോണ എല്ലാ വൈറസുകളെയും വിളിച്ചു കൂട്ടിക്കൊണ്ട് പറഞ്ഞു. "നാ മേവരും പറഞ്ഞയച്ച നിപ്പയ്ക്ക് പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. അതിനാൽ അവൻ തിരികെയെത്തിയിരിക്കുകയാണ്. ഇങ്ങനെയാണ് നമ്മുടെ സ്ഥിതിയെങ്കിൽ നമുക്കെന്നാണ് ലക്ഷ്യത്തേക്കെത്താൻ സാധിക്കുക മനുഷ്യരെ എന്തിനാണ് നാം ഭയക്കുന്നത്. നമ്മൾ അവരെയല്ല അവർ നമ്മളെയാണ് ഭയക്കേണ്ടത്. ഇനി നിങ്ങളിലാരെയും പറഞ്ഞയച്ചിട്ട് കാര്യമില്ല. ഞാൻ തന്നെ ഇത്തവണ പോയി കൊള്ളാം. എനിക്ക് നിങ്ങളുടെ സഹായമൊന്നും ആവശ്യമില്ല. ഈ ലോകം എന്ന കണ്ട് കിടുകിടാ വിറക്കുവാൻ പോകുന്നത് നിങ്ങൾ കൺകുളിർക്കേ ഇനി കണ്ടോളു. കൊറോണ തന്റെ പദ്ധതി ലക്ഷ്യമാക്കുന്നതിനു വേണ്ടി ആദ്യം കണ്ട ഒരു രാജ്യത്തേക്ക് പോയി. ചൈന എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്. ഏറെ നാൾ പതുങ്ങിയിരുന്ന് അവിടെയുള്ള മനുഷ്യരുടെ ശരീരങ്ങളിൽ പറ്റി പിടിച്ച് അവരെ ആക്രമിക്കാൻ തുടങ്ങി.തന്റെ ലക്ഷ്യം കൈവരിക്കാൻ അവരെ കൊല്ലാൻ പോലും കൊറോണ മടികാണിച്ചില്ല. അവൻ പലയിടങ്ങളിലായി വ്യാപിക്കാൻ തുടങ്ങി. ചൈനയിൽ മാത്രം ഒതുങ്ങുന്നതാകരുത് വൈറസുകളോടുള്ള മനുഷ്യരുടെ ഭയം, എന്ന് തീരുമാനിച്ചുകൊണ്ട് കൊറോണ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി.തന്റെ ലക്ഷ്യം കൈവരിക്കാൻ പോകുന്നതോർത്ത് കൊറോണ സന്തോഷിച്ചു. ഒരുനാൾ നഗരം മുഴുവൻ നിശബ്ദതയിലാഴ്ന്നിരിക്കുന്നത് കൊറോണയുടെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രദേശങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ കൊറോണ പുറപ്പെട്ടു. എങ്ങും ഒരു മനുഷ്യരേയും കാണാനാവാത്ത അവസ്ഥയിലായിരുന്നു. സംഭവം എന്താണെന്ന് കോറോണയ്ക്ക് പിടി കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് രാജ്യം മുഴുവനും ലോക്ക് ഡൗൺ ആണെന്ന് കൊറോണയ്ക്ക് മനസ്സിലായത്. തന്നിൽ നിന്നും രക്ഷപ്പെടാനുള്ള മനുഷ്യന്റെ ഒരു സൂത്രമാണ് ഈ ലോക്ക് ഡൗൺ എന്ന് കൊറോണയ്ക്ക് ബോധ്യപ്പെട്ടു ഒരു മനുഷ്യനെങ്കിലും പുറത്തിറങ്ങാതിരിക്കില്ല എന്ന് കൊറോണയ്ക്ക് ഉറപ്പുണ്ടായിരുന്നു' കൊറോണ വിചാരിച്ചതു തന്നെ സംഭവിച്ചു. ആദ്യം കണ്ട മനുഷ്യന്റെ ശരീരത്തിലേക്ക് കൊറോണ ചാടിക്കയറി എന്നാൽ കൊറോണയ്ക്ക് അയാളുടെ ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല കാരണം അയാൾ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന കൊറോണയുടെ ഉള്ളിൽ ഒരു സൂത്രം ഉദിച്ചു .ആ മനുഷ്യന്റെ കൈകളിലേക്ക് പിടിച്ചുപറ്റിയിരിക്കാം. എന്തായാലും അവൻ തന്റെ കണ്ണുകളിലേക്കും, മൂക്കിലേക്കും തൊടാതിരിക്കില്ല. അവൻ തൊടുന്ന ആ നിമിഷം ഞാൻ അവന്റെ ഉള്ളിലേക്ക് പടർന്നു കയറി അവന്റെ ജീവനെടുക്കും. കൊറോണ ഉടൻ തന്നെ അയാളുടെ കൈകളിലേക്ക് ചാടിയിറങ്ങി. പെട്ടെന്ന് കൊറോണയുടെ ശരീരമാകെ പൊള്ളുവാൻ തുടങ്ങി. ജീവനും കൊണ്ട് കൊറോണ ആ മനുഷ്യന്റെ ശരീരത്തിൽ നിന്നിറങ്ങി. മനുഷ്യർ ഉപയോഗിക്കുന്ന സാനിറ്റൈസാണ് ഇതിനുള്ള കാരണമെന്ന് കൊറോണയ്ക്ക് മനസ്സിലായി. തന്റെ പദ്ധതികൾ തകരുവാൻ പോകുന്നവെന്ന് ബോധ്യപ്പെട്ട കൊറോണ, ആ രാജ്യത്തിൽ നിന്നും അടുത്ത രാജ്യത്തേക്ക് പോയി. അവിടെയും ഇതു തന്നെയായിരുന്നു സ്ഥിതി. അങ്ങനെ വൈറസ് ദ്വീപിലേക്ക് തിരിച്ചു പോകാൻ കൊറോണ തീരുമാനിച്ചു. പ്രിയ കൂട്ടുകാരെ, കഥയിലെ കൊറോണയെ കണ്ടില്ലേ .തന്റെ ലക്ഷ്യം സാധ്യമാക്കുവാനാകാതെ കൊറോണയിവിടെ പരാജയപ്പെടുകയാണ്. അതുപോലെ നമ്മളും ഗവൺമെൻറ് പറയുന്നത് അനുസരിച്ചും സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ചും അടുത്തിടപഴകുന്ന അവസരങ്ങൾ ഒഴിവാക്കിയും കൊറോണ വൈറസ് വ്യാപിക്കുന്ന എല്ലാ സന്ദർഭങ്ങളും ഇല്ലാതാക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |