സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ അതിജീവിക്കുന്ന കേരളം
കൊറോണ അതിജീവിക്കുന്ന കേരളം
കേരളത്ത് കൊറോണ വൈറസ് ബാധിച്ചത് ഫെബ്രുവരിയിൽ ആണെങ്കിലും കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ബുഹാനിയിലാണ്.2019 ഡിസംബർ 28-നാണ് ആദ്യ കൊറോണ ബാധിച്ച ആളെ ചികിൽസിപ്പിക്കുന്നത്. ചൈനയിലെ എല്ലാഭാഗത്തും കൊറോണ പരന്നെങ്കിലും ബീജിലും ഷഹാനിലും കൊറോണ എത്തിയിരുന്നില്ല.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോ ണ വൈറസ്.സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായത് കൊറോണ വൈറസ് ആയിരുന്നു.വൈറസുകൾക്കു സ്വന്തമായി നിലനിൽപ്പില്ല,എന്നാൽ മറ്റൊരു ജീവിയുടെ കോശത്തിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്ത് സ്വന്തം ജീനുകളും പ്രത്യുൽപാദനത്തിനു ആവശ്യമായ പ്രോട്ടീനുകളും നിർമിച്ചെടുക്കും.ഇത് പകരുന്നത് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക്,മനുഷ്യരിൽ നിന്ന് മനുഷ്യലേക്കുമാണ്.ഇതാണ് ചൈനയിൽ നടന്നത്.അവിടെ നിന്നും യൂറോപ്പ്,സ്പെയിൻ,ജർമനി,തായ്ലാൻഡ്,അമേരിക്ക,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പടരാൻ തുടങ്ങി.പടർന്നു പിടിച്ചു നമ്മുടെ രാജ്യമായ ഇന്ത്യയിലും കൊറോണ ബാധിച്ചു തുടങ്ങി.100 ലധികം രാജ്യങ്ങളിൽ കൊറോണ വ്യാപകമായി.ലോകത്തു 7,45,689 പേരാണ് നിലവിൽ കൊറോണ ബാധിതരായി ഉള്ളത്.ഒരു ലക്ഷത്തോളം പേർ മരിച്ചു കഴിഞ്ഞു.ഇപ്പോൾ സ്ഥിതികരിച്ചിരിക്കുന്നത് അമേരിക്കയിലാണ് അധികം കൊറോണ ബാധിതർ ഉള്ളത്.അതിൽ പ്രായമുള്ള ആൾക്കാർക്കാണ് കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്.ഇന്ത്യയിൽ കൊറോണ കൂടുതൽ പടരാതിരിക്കാൻ നമ്മുടെ പ്രധാന മന്ത്രി ലോക്ക് ഡൗൺ പ്രഖ്യപിച്ചു.അതിനുവേണ്ടി നമ്മുടെ കേരള പോലീസ് നമ്മുക്ക് വേണ്ടി നെട്ടോട്ടം ഒടുകയാണ്.രാവും പകലും നോൽക്കാതെ പണിയെടുക്കു കയാണ്.കേരളത്ത് ബാധിച്ചവരുടെ എണ്ണം 300-ൽ കുറവാണ്.കൊറോണ ഇല്ലാതെ ആകാൻ മുഖ്യമന്ത്രി ഒരുപാട് പ്രയക്നിക്കുന്നുണ്ട്.അതുപോലെ തന്നെ നമ്മുടെ കേരള ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നുണ്ട്.അതിന്റെ ഫലമായാണ് നമുക്ക് കൊറോണ കൂടുതൽ പടരാത്തത്.ദൈവത്തെ പോലെ രക്ഷിക്കാൻ നമ്മുടെ ഡോക്ടർസ്,നേഴ്സ്,ഇവരൊക്കെ വൈറസിനെ തടയാൻ ശ്രമിക്കുന്നുണ്ട്.God's own country എന്നത് ഒരു വാക്യമല്ല.എന്ത് വന്നാലും നേരിടാനുള്ള ശക്തി ദൈവം നൽകിട്ടുണ്ട്.നിപ്പയും പ്രളയവും വന്നിട്ടും നാം കൈവെടിഞ്ഞില്ല.അത് പോലെ കൊറോണയേയും അതിജീവിക്കും.ഇത് നമ്മുക്ക് പകരാതിരിക്കാൻ മാസ്ക്കും ഓരോ ഇരുപത് മിനിറ്റിനു ശേഷം കൈയ്യും കഴുകുക.രണ്ടിലധികം ആളുമായി കൂടരുത്,1 മീറ്റർ അകലത്തിൽ മാറി നിൽക്കുക,തുമ്മുമ്പോൾ തൂവാലകൊണ്ട് മുഖം പൊത്തുക. മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്കു പടർന്നുവെന്നാണ് കണ്ടെത്തൽ.പിന്നീട് അസുഖമുള്ളയാളുമായി ഇടപഴകുന്നവർക്കും പകരം.അസുഖമുള്ള ആളുടെ സ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക.കൊറോണ വൈറസ് തിരിച്ചറിയുന്നത് കടുത്ത പനി,വരണ്ട ചുമ,തലവേദന,ജലദോഷം തുടങ്ങിയവയാണ്.ഇത് ആരിലെങ്കിലും ഉണ്ടെങ്കിൽ അതിനുള്ള ചികിൽസ സർക്കാർ ഹോസ്പിറ്റലിൽ ഉണ്ട്.അതിനുള്ള എല്ലാ ഏർപ്പാടും ഗവർൺമെൻറ്റ് ചെയ്തിട്ടുണ്ട്.ഗൾഫിൽ നിന്ന് വന്നിട്ടുള്ളവരെ ചെക്ക് ചെയ്തു 28 ദിവസം ഒരു മുറിയിൽ കഴിയാനും പറയുന്നുണ്ട്.ഇതെല്ലാം നാം അനുസരിച്ചാൽ നമ്മുക്ക് ഒന്നായി കൈ കോർത്ത് കൊറോണ വൈറസിനെ തുരത്താം."ഭയം അല്ല വേണ്ടത്.ജാഗ്രതയാണ് വേണ്ടത്".(STAY HOME & STAY SAFE and BREAK THE CHAIN)
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |