സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക്‌ ഒന്നിച്ച്‌ നേരിടാം

കൊറോണയെ നമുക്ക്‌ ഒന്നിച്ച്‌ നേരിടാം.......... ഒറ്റക്കെട്ടായി.      

നമസ്കാരം,
നാമെല്ലാവരും ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ
അഥവാ കോവിഡ്‌-19 എന്ന മഹാമാരി,ചൈനയിലെ വുഹാനിൽ നിന്ന്‌ പ്രകൃതി
പുറപ്പെടുവിച്ച ഒരായുധമാണ്‌.ഈ ആയുധം 7 കടലും കടന്ന്‌ ഇന്ന്‌ ലോകത്താകെ വ്യാപിച്ചിരിക്കുന്നു.
നാമേവരും പ്രകൃതിയോട്‌ ചെയ്തു ക്രുരത, അതിന്റെ
തിരിച്ചടിയാണ്‌ ഇന്ന്‌ ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്‌. കൊറോണ വൈറസ്‌
എന്ന മഹാമാരിയെ ഭൂമിയിലേക്കയച്ച്‌ പ്രകൃതി നമ്മോട്‌ പ്രതികാരം ചെയ്യുന്നു.
സമ്പന്നതയുടെ ഉഈറ്റം കൊണ്ട്‌ നിൽക്കുന്ന ഇറ്റലി പോലുള്ള യൂറോപ്യൻ
രാജ്യങ്ങളിൽ ഇന്ന്‌ ജനങ്ങൾ മരണത്തോട്‌ മല്ലിടുകയാണ്‌. ദിനംപ്രതി മരണങ്ങള്
‍ കൂടിക്കൊണ്ടിരിക്കുന്നു, എന്തു ചെയുണമെന്നറിയാതെ, മരണ നിരക്ക്‌ പിടിച്ചുനി
ർത്താനാവാതെ ഇറ്റലിയിലെ ആരോഗ്യപ്രവർത്തകർ ബുദ്ധിമുട്ടുന്നു. നാളെ ഈ
അവസ്ഥ നമ്മുടെ കൊച്ചു കേരളത്തിലും വന്നേക്കാം. നമുക്ക്‌ നമ്മെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഈ അവസരത്തിൽ ഓർക്കാം. പണ്ട്‌ ജപ്പാനിൽ നടന്ന സംഭവം ഇതേ അവസ്ഥയെ വഴിതെളിയിക്കുന്നു, ഹിറോഷിമാ നാഗസാക്കി ദിനം, എല്ലാം തകർന്ന്‌ കൈവിട്ടുപോയ ജപ്പാൻ പിന്നീട്‌ ഉയർത്തെഴുന്നേറ്റ. അതുപോലെ
മരണനിരക്ക്‌ പിടിച്ചുനിർത്താനാവാതെ കൈവിട്ടുപോയ ഇറ്റലി,ഇറ്റലി മാത്രമല്ല
ലോകത്ത്‌ കൊറോണ വ്യാപിച്ച എല്ലാ രാജ്യങ്ങളും ഈ അവസ്ഥയെ മറികടന്ന്‌
ഉയർത്തെഴുന്നേൽക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം. ഇനിയുള്ള നല്ല നാളേക്കായി നമുക്ക്‌ പ്രാർത്ഥിക്കാം എന്ന്‌ പറഞ്ഞുകൊണ്ട്‌ ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.
നന്ദി


{

അനുശ്രീ.എൻ.കുട്ടി
8c സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം