സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ജൂനിയർ റെഡ് ക്രോസ്
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ്ക്രോസ്സ്. 1828 മെയ് മാസം 8-ാം തിയതി സ്വിറ്റ്സർലൻ്റിലെ ജനീവ പട്ടണത്തിൽ ജനിച്ച മഹാനായ ജീൻ ഹെൻട്രി ഡ്യൂനൻറാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.പണ്ടുകാലങ്ങളിൽ യുദ്ധത്തിൽ പരുക്കേറ്റ ഭടന്മാരെ ശുശ്രൂഷിക്കുന്നതിനും അവർക്കു വേണ്ടുന്ന ശുശ്രൂഷകൾ ചെയ്യുവാനും മരുന്നും ഭക്ഷണവും സമയത്ത് എത്തിച്ചു കൊടുക്കുവാനുമാണ് ഡ്യൂനൻറ് ഈ സംഘടനയിലൂടെ ശ്രമിച്ചത്.ഏറ്റവും കൂടുതൽ നോബേൽ സമ്മാനo നേടിയിട്ടുള്ള സംഘടനയാണ് JRC.
2012 മുതൽ തങ്കി സെൻ്റ്. ജോർജ്ജ് ഹൈസ്കൂളിൽ JRC യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. അംഗങ്ങൾക്കായി എല്ലാ വർഷവും സെമിനാറുകൾ വർക്ക്ഷോപ്പുകൾ എന്നിവ നടത്തി വരുന്നു .20 കുട്ടികളാണ് JRC ൽ അംഗങ്ങളായിട്ടുള്ളത്. അംഗങ്ങൾക്കായി എല്ലാ ബുധനാഴ്ചയുo ക്ലാസ്സുകൾ നടത്തിവരുന്നു. അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം, അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ സന്ദർശനങ്ങൾ ,സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.