സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിവരസാങ്കേതികവിദ്യ ദ്രുതഗതിയിൽ വളർന്നുകണ്ടിരിക്കുന്നു.ആധുനികർക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു കമ്പ്യൂട്ടറും ഇന്റർനെറ്റും. എന്തിനും ഏതിനും ഇന്ന് അവ സഹായികളായി പരിവർത്തിച്ചിരിക്കുന്നു. , കുന്നത്തുകാൽ പഞ്ചായത്തിൽ ചെറിയകൊല്ല വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെറിയകൊല്ല വാർഡിൽ ഏകദേശം 740 വീടുകൾ ഉണ്ട്. അവിടെ പോയി സർവ്വേ നടത്തി. ഓരോ കുടുംബാംഗങ്ങളുടെയും I.T.സാക്ഷരത പരിശോധിക്കുകയും കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ എന്തെന്ന് പരിചയപ്പെടുത്തി അവരെ പഠിപ്പിക്കുകയും സമ്പൂർണ്ണ I.T.സാക്ഷരതാ ഗ്രാമമാക്കി മാറ്റുക എന്ന ഉദ്ദേശ്യലക്ഷ്യ മാണ് 'എന്റെ സമ്പൂർണ്ണ I.T. സാക്ഷരതാഗ്രാമം' എന്ന PROJECT-ലൂടെ ലക്ഷ്യ മിടുന്നത്. കൂട്ടുകാരേ എത്രസുന്ദരം എന്റെ ഗ്രാമം

        അന്യമായിപ്പോയ വയലേലകൾ അവയെ ചുറ്റി കളകളം പാടിഒഴുകുന്ന കൊച്ചരുവികൾ സമൃദ്ധമായി കളിയാടുന്ന ജലാശയങ്ങൾ, ആഫ്രിക്കൻ പായൽ തിങ്ങിയ കുളങ്ങൾ, പലനിറത്തിലും തരത്തിലുമുള്ള പരൽമീനുകൾ, ഗ്രാമത്തിന്റെ നാഡിഞരമ്പുകളായ ജലസ്രോതസ്സുകൾ .എല്ലാവരും ഒന്നായി ജീവിക്കാൻ പഠിപ്പിച്ച ക്രിസ്ത്യൻ, ഹിന്ദുമുസ്ലീം ദൈവാലയങ്ങൾ. ഉത്സവങ്ങളും ആഘോഷങ്ങളും ജീവന്റെ കരുത്താക്കി മാറ്റിയ ഒരു കൂട്ടം നല്ല മനുഷ്യർ.

പ്ര‍കൃതികാന്തി ഊട്ടിയുറപ്പിച്ച പൂങ്കോട്ടുപാറ.കാറ്റിനെ തടഞ്ഞുനിർത്തി മഴപെയ്യിക്കുന്നതിൽ അത് കാട്ടിയ ഉത്സാഹം ഞങ്ങളുടെ നാടിനെ സമൃദ്ധമാക്കി. പുലരിയിൽ പാടവരമ്പിലെ കൃഷിപ്പാട്ടുകളുടെ ആരവം. മഹാന്മാരെ വാർത്തെടുത്ത വിദ്യാലയങ്ങൾ. അണയാതെ അക്ഷരദീപം തെളിയിച്ച അക്ഷയഖനികൾ. ഹായ് ഒന്നുകൂടെ ആ ഗ്രാമത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി.