കോവിഡ് വന്നല്ലോ നമ്മുടെ നാശം തുടങ്ങിയല്ലോ
കോവിഡ് വന്നപ്പോൾ നമുക്ക് വീട്ടിലിരിക്കേണ്ടിവന്നല്ലോ
കോവിഡ് വന്നപ്പോൾ നമ്മുടെ ആഘോഷങ്ങളും പോയല്ലോ
ആഘോഷമില്ലാത്ത കേരള നാട് കാണേണ്ടിവന്നല്ലോ
ആഴ്ചയറിയാതെ ദിവസമറിയാതെ മാസങ്ങളിങ്ങനെ
കടന്നു പോയത് നമ്മളറിഞ്ഞില്ല നമ്മളറിഞ്ഞില്ല
ലോക്ഡൗൺ വന്നതോടെ ജോലിയും കൂലിയുമില്ലാതെയായ്
ഓരോന്നിനായി നമ്മൾ നെട്ടോട്ടമോടിടുന്നു
പ്രളയത്തെ നേരിട്ട നമ്മൾ കോവിഡിനെ തോൽ പ്പിച്ചീടുമല്ലോ
കേരളനാടൊന്നായ് അതിജീവിച്ചീടുമെന്ന് ഉള്ളിലുറപ്പിക്കാം.