സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം

മറികടക്കാം ഈ മഹാമാരിയെ..
വാനിലെങ്ങും പറക്കുന്ന കറുപ്പിനെ
ജാഗ്രതയോടെ മുന്നേറുക സുഹൃത്തുക്കളേ
പിറന്ന മണ്ണിന്റെ മോചനത്തിനായി

എവിടെപ്പോയെന്റെ ക്രിസ്തു?
എവിടെപ്പോയെന്റെ ദേവൻ?
എവിടെപ്പോയെന്റെ റബ്ബ്?
ഭൂമിയിലുണ്ടെന്റെ സുഹൃത്തുക്കളേ..
പടവെട്ടുകയാണവർ നമുക്കുവേണ്ടി..ർ
പലരൂപത്തിലാണെന്നു മാത്രം

ധന്യമാം ജീവിതം വാനോലം ഉയർത്താൻ
സ്വജീവിതനൗകയെ ഇരുട്ടിലേക്കുതള്ളി
ധീനരായവരെ വെളിച്ചമാക്കുന്ന നക്ഷത്രങ്ങളേ
നിങ്ങളല്ലോ ലോകത്തിന് വെളിച്ചമേന്തുന്നു

എങ്ങുപോയാ പണവും അധികാരവും
എത്രയെത്ര ക്രൂരതകൾ......
എവിടെയിന്നാ ജാതിയും മതവും
ഒറ്റയായിപ്പോയില്ലേ ..? നാമേവരും
ശൂന്യമാം ലോകത്തിൽ ഏകനായി പൊരുതുന്നു

ഭംഗിയുള്ളതെന്താണീ ഭൂവിൽ?
ശൂന്യതയെന്നത്രേ..! തെളിയിച്ചത്
ജീവിതജൈത്രയാത്രയിലെന്റെ
ജീവനെ വ്രണപ്പെടുത്തിയാ വ്യാപകരോഗം
കൊറോണയെന്നത്രേ .. പറയുന്നത്

വേടന്റെ വലയിൽ കുടുങ്ങിയ പ്രാവിന്റെ
വേദനയല്ലോ.. നമ്മുടെ നൊമ്പരം
കരളുടഞ്ഞ് വീണീടല്ലേ....
കരളുറപ്പോടെ മുന്നേറിടാം
 

നേഹ രമേഷ്
IX E സെന്റ്.മേരീസ് ഗേൾസ് എച്ച്. എസ് , കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത