സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/മറ്റ്ക്ലബ്ബുകൾ-17

സീഡ് ക്ലബ്
സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ 7 വർഷം പോരാടി ജൈവ സമ്പത്തിന് കാവലാളായി വായു, ജല, മണ്ണ് സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു. 2017-18 വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്‌ഠഹരിതവിദ്യാലയ അവാർഡ് നേടി. ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ 800 ലധികം ചാക്ക് പ്ലാസ്റ്റിക് പുനചക്രമണത്തിനായി നൽകി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള യജ്ഞം തുടരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കഴുകി വൃത്തിയാക്കി ഉണക്കി ചാക്കുകളിലാക്കി റീസൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രവി ഫ്ലാഗ് ഓഫ് കർമം നിർവഹിക്കുന്നു.

  • സംസ്ഥാനതല ലവ് പ്ലാസ്റ്റിക് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സെൻറ് ഹെലെൻസ് ടീം



നന്മ ക്ലബ്
നന്മയുടെ നല്ല പാഠങ്ങളുമായി സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് കൈതാങ്ങായി നന്മയുടെ വക്താക്കളായി മാറുന്നു.

നല്ല പാഠം ക്ലബ്

മലയാള മനോരമയുടെ നല്ല പാഠം ക്ലബ് പ്രവർത്തനങ്ങൾ അധ്യാപക കോർഡിനെറ്റർമാരായ നിഷ വി.എൽ, ബീനാ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.81 കുട്ടികൾ ലീഡറായ ഗോപിക ബൈജുവിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.പ്രധാന അദ്ധ്യാപിക സിസ്റ്റർ എൽസമ്മ തോമസിൻറെ നേതൃത്വത്തിൽ നടത്തിയ നല്ല പാഠം പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ജില്ലയിൽ എ പ്ലസ് പുരസ്‌കാരം ലഭിച്ചു.




ഏറോബിക്‌സ് ക്ലബ് ഉദ്ഘാടനം
ജൂലൈ 24 ന് സന്തോഷ് ട്രോഫി താരം ശ്രീ.സീസൺ സെൽവൻ നല്ല പാഠം ഏറോബിക്‌സ് ടീം ഉദ്ഘാടനം ചെയ്തു. 71 നല്ല പാഠം ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഏറോബിക്‌സ് ഏറെ ശ്രദ്ധേയമായി.


മഴക്കാല ആരോഗ്യസംരക്ഷണ ബോധവത്‌കരണം
സ്‌കൂളിലും സമീപ പ്രദേശത്തുള്ള വീടുകളിലും മഴക്കാല ആരോഗ്യസംരക്ഷണ ബോധവത്‌കരണം നടത്തി.


കുട്ടനാടിനൊരു കൈത്താങ്ങ്‌
കുട്ടനാടിലെ വെള്ളപ്പൊക്ക ദുരിത ബാധിതരെ സഹായിക്കാനായി ആവശ്യ സാധനങ്ങൾ ശേഖരിച്ചു നൽകി.


കൂട്ടെഴുതാം നോട്ട്ബുക്കിൽ

വെള്ളപ്പൊക്കത്തിൽ നോട്ടുബുക്കുകൾ നഷ്ടമായവരെ സഹായിക്കാൻ 100 നോട്ടുബുക്കുകൾ ശേഖരിച്ച് മനോരമ ഓഫീസിൽ എത്തിച്ചു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക് 10,000/- രൂപ

നല്ല പാഠം പ്രവർത്തനങ്ങൾക്ക് ലഭിച്ച സമ്മാനത്തുക 5000 രൂപയും, കുട്ടികൾ സമാഹരിച്ച തുകയും ചേർത്ത് 10,000 രൂപ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസിനെ ഏൽപിച്ചു.


തീരം
നല്ല പാഠം ക്ലബ് അംഗങ്ങൾ ഓഖിയുമായി ബന്ധപ്പെട്ട് 'തീരം' എന്ന മ്യൂസിക് ആൽബം നിർമ്മിച്ചു.ഇത് you tube ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


  • സെൻറ് ഹെലൻസിലെ നല്ലപാഠം കൂട്ടുകാർ തയ്യാറാക്കിയ അധ്യാപകദിന ആശംസാ കാർഡുകൾ



ഗാന്ധിദർശൻ ക്ലബ്
മഹാത്മാഗാന്ധിയെ മാതൃകാ പുരുഷനായി അവതരിപ്പിച്ചു കൊണ്ട് കുട്ടികളിൽ സത്യം, അഹിംസ, സേവനതൽപരത, സ്വാശ്രയശീലം എന്നിവ വളർത്തി മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള പഠന പരിപാടിയാണ് ഗാന്ധിദർശൻ.വർദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമം,അസഹിഷ്ണുത, സ്വാർത്ഥത തുടങ്ങിയ തിന്മകൾക് കടിഞ്ഞാണിടുകയും പകരം സ്നേഹവും സഹവർത്തിത്വവും കുട്ടികളിൽ വളർത്തി നവ സമൂഹരചനയ്ക്ക് വേണ്ടി സമാധാനത്തിൻറെ സന്ദേശവാഹകരാക്കുകയാണ് ഈ പഠന പരിപാടി ലക്ഷ്യമിട്ടിരിക്കുന്നത്. ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്കും മികച്ച അധ്യാപക കോഡിനേറ്ററിനും ശ്രീമതി നിഷ.വി.എൽ.ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും അവാർഡ് ലഭിച്ചു.

കുട്ടികവിതകൾ, ചിത്രം വര, കുറിപ്പുകൾ ഒക്കെ ചേർത്ത ഗാന്ധിദർശൻ കുട്ടികളുടെ ഓഗസ്റ്റ് മാസത്തെ ചുമർപത്രം.

പ്രവർത്തനങ്ങൾ
പി.റ്റി.എ. പ്രസിഡന്റ് ശ്രീ.ജോസ് ലാൽ രക്ഷാധികാരിയും പ്രധാന അദ്ധ്യാപിക സിസ്റ്റർ എൽസമ്മ തോമസ് ചെയർമാനും ശ്രീമതി നിഷ വി.എൽ.കൺവീനറുമായി പ്രവർത്തിക്കുന്ന ഗാന്ധിദർശനിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. സമ്പൂർണ ഗാന്ധിദർശൻ വിദ്യാലയമാണ് സെൻറ്‌ ഹെലെൻസ്.എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ 1.15 വരെ ഗാന്ധിദർശൻ ക്ലാസുകൾ നടത്തുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. മാസത്തിൽ ഒരു ദിവസം ഗ്രൂപ്പ് ലീഡർമാരുടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു. ഹൈസ്‍കൂളിൽ നിന്നും ഗോപിക ബൈജു യു.പി വിഭാഗത്തിൽ ജെസ്‌ന.ജെ.എൽ, എൽ.പിയിൽ ദിയാദാസ്‌ എന്നിവരെ നേതൃത്വം വഹിക്കാനായി തെരെഞ്ഞെടുത്തു.

ചുമർ പത്രം
എല്ലാ മാസവും ഗാന്ധിദർശൻ ചുമർപത്രം തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.ഇതിൽ ഓരോ മാസത്തെ പ്രത്യേക ദിനങ്ങൾ, കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ. ഗാന്ധി സൂക്തങ്ങൾ,ഗാന്ധിദർശൻ വാർത്തകൾ എന്നിവ ഉൾപ്പെടുത്തുന്നു.

സ്വദേശി ഉല്പന നിർമാണ പരിശീലനം

സ്വദേശി ഉല്പന നിർമാണ പരിശീലനം നൽകി സ്വയം തൊഴിൽ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ലോഷൻ, സോപ്പ്, പേപ്പർ ബാഗ്, തുണി സഞ്ചി തുടങ്ങിയ നിർമാണ പരിശീലനവും വിൽപനയും നടത്തുന്നു. സമാഹരിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.

സ്വാതത്ര്യദിന മത്സരങ്ങൾ
ഗാന്ധിദർശൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

ഗാന്ധിദർശൻ ബോർഡ്
ആഴ്ചതോറും ഓരോ സൂക്തങ്ങൾ ഗാന്ധിദർശൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു.കുട്ടികൾ ക്ലാസ്സുകളിൽ ഈ സൂക്തങ്ങൾ വായിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.


ഹെൽത്ത് ക്ലബ്
ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ പരമ്പരാഗത രീതികളിലേക്ക് തിരികെ പോകാൻ ഹെൽത്ത് ക്ലബ് കുട്ടികളെ പരിശീലിപ്പിക്കുന്നു.

വർക്ക് എക്സ്പീരിയൻസ് ക്ലബ്
ജെയിൻ ടീച്ചറിൻറെ നേതൃത്വത്തിൽ സ്കൂൾ പ്രവൃത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ യോഗ്യമായവ നിർമിക്കൽ, വിശേഷ ദിവസങ്ങളിൽ പൂക്കൾ, കാർഡുകൾ നിർമിക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഹിന്ദി ക്ലബ്
ജൂൺ 19 ന് ഉദ്ഘാടനം ചെയ്ത ഹിന്ദി ക്ലബ് ഹിന്ദി അധ്യാപിക സിസ്റ്റർ സുനിതയുടെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഹിന്ദി ഭാഷയിൽ താല്പര്യം വളർത്തുന്നതിനായി കുട്ടികൾക്ക് അവരുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റർ നിർമ്മാണം, സംഭാഷണം, ഡയറി എഴുത്ത്, ഐഡന്റിറ്റി കാർഡ് തയ്യാറാക്കൽ എന്നിവയ്ക്ക് അവസരം നൽകുന്നു.വ്യാഴാഴ്ച്ച ഹിന്ദി അസ്സംബ്ലിയിൽ ഹിന്ദി ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു. ജൂലൈ 31 ന് പ്രേംചന്ദ് ദിനം ആചരിച്ചു.പ്രേംചന്ദ് ക്വിസ്, ഉപന്യാസ രചന മത്സരം, കവിത രചന മത്സരം എന്നിവ നടത്തി. പ്രേംചന്ദ് ക്വിസിൽ സ്നേഹ.എസ് ഒന്നാം സ്ഥാനവും ജിഷാ ബിജു രണ്ടാം സ്ഥാനവും നേടി.