സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

അപ്പർ - പ്രൈമറി വിഭാഗം കുട്ടികളിൽ നിന്ന് സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിക്കുന്നു. കൺവീനർ, ജോയിന്റ് കൺവീനർ തുടങ്ങിയ നേതൃ നിരയിലേയ്ക്ക് മിടുക്കരെ കണ്ടെത്തുന്നു. ഗ്രൂപ്പടിസ്ഥാനത്തിൽ  സർഗ്ഗപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. കവിതയരങ്ങ്, കഥയരങ്ങ്, വായനാ മത്സരം, പ്രസംഗമത്സരം, ചിത്രരചനാമത്സരം നാടൻ പാട്ട് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ആരോഗ്യപരമായ മത്സരബുദ്ധിയും കലാവാസനയും വളർത്തുവാൻ ഇവ ഉപകരിക്കുന്നു. രചനാ പരമായ വൈദദ്ധ്യം നേടുന്നതിനായി കുട്ടികൾ തയ്യാറാക്കിയ പലതരത്തിലുള്ള രചനകൾ ഉൾപ്പെടുത്തി കയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കാറുണ്ട്. അധ്യാപകരുടെ സഹായത്തോടെ ,കുട്ടികൾ ഉൾപ്പെടുന്ന എഡിറ്റോറിയൽ ബോർഡിന്റെ നേതൃത്വത്തിൽ ഇവ തയ്യാറാക്കപ്പെടുന്നു.ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം , അനുഭവക്കുറിപ്പ്, കത്ത് , ഓർമ്മക്കുറിപ്പ് തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. വായനാദിനം, പരിസ്ഥിതിദിനം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ പോസ്റ്റർ നിർമ്മാണം, നോട്ടീസ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നു.