സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2017-18/22046pra1.JPG

പ്രവേശനോത്സവം

പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ വിദ്യാലയമുറ്റത്ത് അണിനിരത്തുകയും ആഘോഷപൂർവ്വം sacred heart hallലേക്ക് ആനയിക്കുകയും ചെയ്തു. അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഈ സമ്മേളനം പ്രാർത്ഥനാഗാനത്തോടെ ആരംഭിക്കുകയും നവാഗതരായകുട്ടികൾ തിരികൾ കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യുകയും ,പ്രധാനദ്ധ്യാപിക സി.സരിത ,മറ്റു വിശിഷ്ടാതിഥികൾ എന്നിവർ വിദ്യാലയത്തിലേക്ക്കടന്നുവന്ന വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിക്കുകയും , ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ കൊച്ചുകലാവിരുന്ന് എല്ലാവരും ആസ്വദിക്കുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു .