സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2017-18/22046pa1.jpg

പരിസ്ഥിതി ദിനാഘോഷം

ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ്.സെബാസ്റ്റ്യൻസ്.സി.ജി.എച്ച്.എസ് സ്കൂളിൽ 9.30 ന് പരിപാടികൾ ആരംഭിച്ചു. ഭക്തിജനകമായ പ്രാത്ഥന ഗീതത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രതിജ്ഞ സ്കൂളിൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സരിത പുലിക്കോട്ടിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ചൊല്ലി കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി. പരിസ്ഥിതി ദിനാത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും ഹെഡ് മിസ്ട്രസ് നിർവഹിച്ചു. പരിസ്ഥിതി ദിനാത്തിന്റെ പ്രാാധാന്യം വിളിച്ചോതിക്കൊണ്ട് കുമാരി അ‍‍ഞ്ജന പ്രസംഗിച്ചു. വിദ്യർത്ഥികൾ പല വർണ്ണങ്ങളിൽ നിർമ്മിച്ചു കൊണ്ടുവന്ന പ്ലകാർഡുകൾ ഉയർത്തി പിടിച്ച് മുദ്രാവാക്യം മുഴക്കി റാലി നടത്തി.