സ്വാതന്ത്യദിനാഘോഷം

മഴകെടുതിെയെ മറികടന്നുകൊണ്ട് ഞങളുടെ വിദൃാലയത്തിന്റെ പ്രധാന അധ്യാപികയായ സിസ്ററർ സരിത പുലിക്കോട്ടിലിൻെറ നേതൃത്വത്തിൽ 72-ാം സ്വാതന്ത്ര്യ ദിനം ഞങ്ങൾ ആഘോഷിക്കുകയുണ്ടായി.കുറെയധികം വിദ്യാർത്ഥികൾ ഈ സ്വാതന്ത്ര്യദിനാഘോഷവേളയിൽ ഒത്തുചേർന്നു. മഴകെടുതിെയെ പരിഗണിചുകൊണ്ട് വളരെ ലളിതമായ രീതിയിലാണ് പരിപാടികൾ ആഘോഷിച്ചത്.ഗൈഡ്സിൻെറ നേതൃത്വത്തിൽ പതാക ഉയർത്തുകയന്ന ചടങ്ങ് വളരെ മനോഹരമായിത്തന്നെ പൂർത്തിയായി. വന്ദേമാതരം എന്ന ദേശീയ ഗീതത്തിലൂടെ ഞങളോരോരുത്തരുടെയും മനസ്സിൽ ദേശസ്നേഹം നിറച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഞങ്ങൾ ചുവടെടുത്തു വച്ചു. ഈ പരിപാടിയിലെത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതമാശംസിചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്ററർ സരിത പുലിക്കോട്ടിൽ ആശംസകൾ നേർന്നു. മനസ്സിൽ ദേശീയത ഉണർത്തികൊണ്ട് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ വേദിയിലരങ്ങേറി. സ്വാതന്ത്ര്യദിനത്തേക്കുറിച്ച് ഒരു പ്രസംഗം ഗോഡ് വീന അവതരിപ്പിച്ചു. സമ്മാനദാനവും അതോടൊപ്പം മധുരവിതരണവും നടന്നു.ഹൃദയത്തിൻെറ ഭാഷയിൽ നന്ദി രേഖപ്പെടുത്തികൊണ്ട് ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.