അക്ഷരായനം

       തൃശൂർ  കോർപ്പറേഷൻ  തലത്തിലുള്ള  വായന  മഹോത്സവമാണ്  അക്ഷരായനം. സംസ്ഥാന സർക്കാരിൻെറ  വായനാ   പക്ഷാചരണത്തിൽ  ഉൾപ്പെടുത്തി മത്സരങ്ങൾ  സംഘടിപ്പിച്ചു.അക്ഷരായനത്തിന്റെ   വിജയം  അടങ്ങിയിരിക്കുന്നത്  അതിൽ  പങ്കെടുക്കുന്ന  കുട്ടികളുടേയും  അധ്യാപകരുടേയും  രക്ഷാകർത്താക്കളുടേയും  പങ്കാളിത്തവുമാണ്.2018-19  കാലഘട്ടത്തിൽ അക്ഷരായനത്തിൽ കാറ്റഗറി-1ൽ  ഒരു യൂണിറ്റും കാറ്റഗറി -2ൽ രണ്ടു  യൂണിറ്റും  പങ്കെടുത്തിരുന്നു.  എല്ലാവരുടേയും  പരസ്പരസഹകരണമാണ്   അക്ഷരായനം  വൻവിജയമായിത്തീരാൻ   കാരണമായത്.അക്ഷരായനം   റീഡേഴ്സ്  പ്രൊഫൈലിന്റെ  ഉള്ളടക്കത്തിന്റെ  വാചികമായ  അവതരണം  നടന്നത്  മുക്കാട്ടുകര  ജി എം എൽ പി സ്കൂളിൽ വച്ചായിരുന്നു. തുടർന്ന്  കുട്ടികളെ ഉച്ചയ്ക്ക്   തൃശ്ശൂർ ടൌൺ  ഹാളിൽ നടക്കുന്ന കേരള സ്റ്റേറ്റ്   ലൈബ്രറി   കൗൺസിലിന്റെ   സംസഥാനതല  വായന  പക്ഷാചരണ സമാപന  ചടങ്ങുകളിൽ  പങ്കെടുപ്പിച്ചു.  മന്ത്രി   പ്രോഫസർ  .സി. രവിന്ദ്രനാഥ് ,കൃഷിമന്ത്രി  അഡ്വ  . വി.എസ്സുനിൽ കുമാർ  എന്നിവർ പങ്കെടുക്കുന്ന  സർഗ്ഗസദസ്സ് പ്രമുഖ  സാഹിത്യ  പൃവർത്തകരുമായുള്ള  സർഗ്ഗസംവാദം    എന്നിവയിൽ   സംബധിക്കാനുള്ള  അവസരം ലഭിച്ചു.