സെന്റ് സാവിയോസ് എൽ പി എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ പറവംതുരുത്തു കരയിൽ രൂപം കൊണ്ട് കത്തോലിക്കായുവജനസമാജത്തിന്റെ ഭാ വനാസംഭാവനയാണ് ആ തുരുത്തിൽ തലയുയർത്തി നിൽക്കുന്ന സെ. സാവിയോസ് എൽ. പി. സ്കൂൾ ബമാളേയ്ക്കലച്ചന്റെ നേതൃ ത്വത്തിൽ തെക്കേമ്യാലിൽ ശ്രീ കെ.കെ. കുരുവിളയും മറ്റു തദ്ദേശ വാസികളും സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു മുൻകൈയ്യെടു ത്തു. 6-6-1957ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് വേണ്ട സ്ഥലം കാരുത്തുരുത്തൽ സഹോദരന്മാരായ ഉമ്മനും. ഉപ്പാച്ചിയും ദാനം ചെയ്തു. മണ്ണാട്ടുപറമ്പിൽ ചുമ്മാരുതൊമ്മൻ, കെ. കെ. കുരുവിള തുടങ്ങിയവർ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾക്ക് മുമ്പിലുണ്ടാ യിരുന്നു. ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ തെക്കേമമാലിൽ ശ്രീ കെ.കെ.കുരുവിളയും സഹാദ്ധ്യാപകൻ ശ്രീ കെ.പി.മത്തായിയുമാ യിരുന്നു. ശ്രീ കെ.കെ.കുരുവിള സർവ്വീസിൽ നിന്ന് വിരമിക്കുന്നതു വരെ ആ സ്കൂളിലെ പ്രഥാനാദ്ധ്യാപകനായിരുന്നു. ശ്രീമതി ലിസ്സി തോമസ് ഇപ്പോഴത്തെ ഹെഡ്മാസ്റ്ററാണ്