സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തി പരിചയം

സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .കരകൗശല വസ്തു നിർമ്മാണം, ക്ലേ മോഡലിംഗ്, ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പാവനിർമ്മാണം ,പപ്പറ്ററി നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി .ഫാബ്രിക് പെയിന്റിംഗ്, ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം, മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ,ബൊക്കെകൾ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി .

റേഡിയോ ക്ലബ്ബ്

കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് ഷന്താൾ വോയ്‌സ് സ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും, പരിപാടികൾ ക്രമീകരിക്കുന്നതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.

ഗൈഡൻസ് & കൗൺസിംഗ്

കൗൺസിംഗ് അധ്യാപികയുടെ സേവനം ആഴ്ചയിൽ 5 ദിവസവും ഇവിടെ ലഭ്യമാണ്. 5 മുതൽ 10ക്ലാസ്സ് വരെയുള്ള കുട്ടികൾ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സ് തലത്തിലുള്ള ബോധവത്ക്കരണവും നടന്നു വരുന്നു.

ഇംഗ്ലീഷ് ക്ലബ്

ഭാഷകളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാ‍ഷയുടെ വൈജ്ഞാനികവും ആസ്വാദ്യകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്ബ്. സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം,റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു. ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഓൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു