സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ഫിലിം ക്ലബ്ബ്
പാഠപുസ്തകങ്ങളെ ഡോക്യുമെന്ററിയാക്കിയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഹ്രസ്വചിത്രമൊരുക്കിയും വിദ്യാർത്ഥികൾക്ക് അറിവു പകരാനും ലക്ഷ്യമിട്ടാണ് ഫിലിം ക്ലബ്ബിനു രൂപം നൽകിയത്.ഫിലിം ക്ലബുകൾ വിദ്യാർത്ഥികളിൽ പുതിയ ദൃശ്യ അവബോധം സൃഷ്ടിക്കാനും സിനിമാഭിരുചി വർധിപ്പിക്കാനും വഴിയൊരുക്കും സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്.