സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പരിശുദ്ധ ലൂർദ്നാഥയുടെ പ്രാർത്ഥനാലയത്തോടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ അന്നത്തെ വട്ടയാൽ പളളി വികാരിയായിരുന്ന റവ:ഫാ.ജോൺപെരേരയാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.ഗവൺമെന്റിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് ഈ ഷെഡിൽ ഒരു കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. ഷെഡ് വിദ്യാഭ്യാസാവശ്യങ്ങൾക്ക് പര്യാപ്തമല്ലാതെ വന്നതിനെ തുടർന്ന് 1921-ൽ അന്നത്തെ വികാരിയായിരുന്ന റവ: ഫാ.ജോൺആറാട്ടുകുളം ശിങ്കാരത്തോട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ചു. 1938-ൽ ആ സ്കൂൾവികസിപ്പിച്ച് നൂറടി നീളമാക്കി. ഈ എൽ. പി. സ്കൂൾ

1966-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.വിദ്യാഭ്യാസത്തിൽ കാലോചിതമായി വന്ന പരിവർത്തന

ത്തിന്റെ ഭാഗമായി 2003-2004 അധ്യായനവർഷത്തിൽ ലഭിച്ച അധിക ഡിവിഷൻ ഇംഗ്ലീഷ് മീഡി യ മായി

പ്രവർത്തനം തുടരുന്നു. 2021-22 സ്കൂൾ വർഷത്തിൽ സ്കൂൾമാനേജർ ആയി റവ: ഫാ.ക്ലിഫിൻ ഫെർണാണ്ടസും ഹെഡ്മാസ്റ്ററായി ശ്രീമതി. മായ ബായിയും പി. റ്റി. എ. (പ്രസിഡന്റായി ശ്രീമതി. സ്മിത മൈക്കിളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു.
ശാക്തീകരണ ക്ലാസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സെബാസ്റ്റ്യൻ
  2. തോമസ്
  3. തങ്കച്ചൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ