പള്ളിയില്ല ... പള്ളിക്കൂടമില്ല
ക്ഷേത്രങ്ങളില്ല ദേവാലയമില്ല
യുദ്ധങ്ങളില്ല കലാപങ്ങളില്ല
രാജ്യാതിർത്തിയിൽ വെടിയൊച്ചകളില്ല
വിഷപ്പുകയില്ല
പൊടിപടലങ്ങളില്ല
തിരക്കുകളില്ല.
ആർഭാടമില്ല
വിരുന്നുകളില്ല
പൊങ്ങച്ച പാർട്ടികളില്ല
എങ്കിലും....സന്തോഷമില്ല
ഓട്ടപ്പാച്ചിലില്ല
മുതുകിൽ മാറാപ്പുകളില്ല
കഴുത്തിൽ നീരാളിപ്പിടുത്തമില്ല
അരയിൽ വിമ്മിഷ്ടത്തിന്റെ അരപ്പട്ടയില്ല
കാലിൽ പിരിമുറുക്കിയ വള്ളിക്കെട്ടുകളില്ല
എങ്കിലും സ്വാതന്ത്ര്യമില്ല
സമാധാനമില്ല
ഹസ്തദാനമില്ല.... ചുംബനമില്ല
വാരിപ്പുണരാറില്ല.., പക്ഷേ,
അകന്നു നിന്നാലും ഇന്നു നമ്മിലുണ്ട്
സ്നേഹം... കരുതൽ... ബഹുമാനം.