സെന്റ് മേരീസ് യു പി എസ് തരിയോട്/സ്റ്റിക്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റിക്

സെൻ്റ് മേരീസ് യു പി സ്കൂൾ തരിയോട് നടപ്പാക്കിയ ഒരു പുതുമയാർന്ന പാഠ്യേതര പ്രവർത്തനമാണ് STIK ക്വിസ് ക്ലബ്.

എൽപി, യുപി വിഭാഗങ്ങളിൽ സ്ക്കൂൾ തലത്തിൽ നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ 170 ഓളം വിദ്യാർത്ഥികളെ ക്ലബിലെക്ക് തിരഞ്ഞെടുത്തു. രണ്ടു വിഭാഗങ്ങളുടെ വിത്യസ്ത വാട്ട്സ്ആപ് ഗ്രൂപ്പുകൾ ആദ്യമേ രൂപീകരിച്ചു.

എല്ലാദിവസവും ഇന്നത്തെ ചോദ്യം എന്ന തലകെട്ടിൽ ഒരുചോദ്യം രാവിലെ പ്രസിദ്ധീകരിക്കും. പഠിതാക്കൾ ഈ ചോദ്യങ്ങൾ ക്വിസ് ബുക്കിൽ എഴുതി , അറിയാവുന്ന ഉത്തരങ്ങൾ എഴുതും. എല്ലാ ദിവസവും വൈകിട്ട് ഉത്തരം പ്രസിദ്ധീകരിക്കും. കൂടാതെ എല്ലാ ആഴ്ചകളിലും ഒരു വിഷയത്തെ ആസ്പദമാക്കി ഉള്ള ചോദ്യോത്തരവലി കുട്ടികൾക്ക് നൽകും. മാസാവസാനം ഒരു മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിക്കും. ക്ലബിൽ അംഗത്വം നേടിയ കുട്ടികൾ അക്ഷരമുറ്റം ക്വിസ്,KPSTA ക്വിസ്,BRC ക്വിസ് മത്സരം എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ സ്കൂൾ, സബ് ജില്ലാ, ജില്ലാ തലത്തിൽ നേടിയിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥി- മാതാപിതാക്കൾ കൂട്ടായ്മയിൽ വളരെ നല്ല രീതിയിൽ നടത്താൻ കഴിയുന്നു.