സെന്റ് മേരീസ് യു പി എസ് തരിയോട്/ഗതാഗതം

Schoolwiki സംരംഭത്തിൽ നിന്ന്

ഗതാഗതം

സ്കൂളിലെ തൊണ്ണൂറ് ശതമാനം കുട്ടികളും ആശ്രയിക്കുന്നത് സ്കൂളിൽ നിന്ന് ഒരുക്കി കൊടുക്കുന്ന ഗതാഗത സൗകര്യത്തെയാണ്. വളരെ കുറഞ്ഞ ഫീസിൽ കുട്ടികളെ കൃത്യസമയത്ത് സ്കൂളിൽ എത്തിക്കുകയും സ്കൂൾ വിട്ടതിനു ശേഷം വളരെ ഉത്തരവാദിത്തത്തോടു കൂടി തിരിച്ച് വീടുകളിൽ എത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഗതാഗത സൗകര്യമാണ് സ്കൂളിൽ നിന്നും നൽകി വരുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഗതാഗതം കൂടുതലായും പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂൾ വാഹനങ്ങൾ സ്കൂൾ പരിസരത്ത് പ്രവേശിക്കുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കായി രണ്ട് അധ്യാപകരെ വീതം എല്ലാദിവസവും ചുമതലപ്പെടുത്തിയിരിക്കുന്നു. ബസിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെയും, പി. ടി. എ യുടെയും സഹകരണവും, പിന്തുണയും ലഭിക്കുന്നു.