സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സ്വപ്നങ്ങൾ തീരും മുമ്പ്
നീയും മറഞ്ഞുവോ
മണ്ണിനുള്ളിൽ
ഞാനെന്ന ഭാവം ചുമന്നു
എത്രനാൾ മണ്ണിൽ
വിലസി നടന്നതല്ലേ
ഓർത്തില്ല മനുഷ്യൻ
ഒരു കൊച്ച് അണു  കൊണ്ട്
എല്ലാം തകർക്കാൻ കഴിയുമെന്ന്
പ്രളയം മറന്നു നീ
നിപ്പ മറന്നോ നീ
അന്നു നിൻ രക്ഷയ്ക്ക്
പാഞ്ഞ് അടുത്തില്ലേ
കടലിന്റെ മക്കളാം
ദൈവദൂതർ
ഇന്നിതാ നിൻ മുമ്പിൽ
ഭീതി നിറച്ച് നിന്നാടുന്ന
കൊറോണ ഇതാ
ദൈവത്തിൻ സ്വന്തം
നാടായ കേരളം
ഇന്നിതാ കൊറോണ ഭീതിയും
കൊണ്ട് ആടിടുന്നു
ഒന്ന് പത്ത് ആക്കി
പത്ത് നൂറ് ആക്കി
അങ്ങനെ പല ലക്ഷങ്ങൾ ആക്കി
 തലയുയർത്തി നിന്നിലേ കേരളം
സ്വന്തവും മറന്ന്
ബന്ധവും മറന്ന്
ആർത്തിയോടെ നീ
വാണു മണ്ണിൽ
ഇന്ന് കേരളം മുഴുവൻ
എന്തെന്നറിയാതെ
ആകെ പകച്ചുനിന്നിടുന്നു
വീട്ടിലിരുന്നു നാം
ഒഴിവാക്കാം കൊറോണ യെ
ആഘോഷങ്ങളും ചടങ്ങുകളും
മാറ്റിവയ്ക്കാം
സ്വന്തം സുരക്ഷയ്ക്കായി
കരുതലോടെ മുന്നേറാം
ജാതിയും മതവും വേർതിരിവില്ലാതെ
നാമൊരുമിച്ച് നാടുകടത്തിടാം കൊറോണയെ.  

ഹെലൻ ആൻസ് ജോബിൻ
7A സെന്റ് മേരീസ് യു പി എസ് കളത്തൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത