സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/അപ്പുവും കുട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും കുട്ടുകാരും
                                                  ഒരു പട്ടണത്തിൽ അപ്പു എന്നൊരു കുട്ടി താമസിച്ചിരുന്നു . അവന്റെ വീടിന്റെ പുറകിലായിട്ടു ഒരു തോട്ടം ഉണ്ടായിരുന്നു .തോട്ടത്തിന്റെ നടുവിലായി ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. അപ്പുവിന്റെ കുട്ടിക്കാലത്തു അവൻ ആ മരത്തിലെ ചങ്ങതിമാരുമായി എന്നും കളിക്കുമായിരുന്നു. അപ്പുവിന് വിശക്കുമോൾ അവൻ മരത്തിൽ നിന്ന് ആപ്പിൾ പറിച്ചു കഴിക്കുമായിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരത്തിനു പ്രായം ഏറെയായി . അപ്പുവും വളർന്നു.അവൻ മരത്തിന് ചുവട്ടിൽ ഇരുന്നു ആലോചിച്ചു. ഈ മരം മുറിച് എനിക്ക്  ഒരു കട്ടിൽ പണിയാം. അവൻ ആ മരം മുറിക്കാൻ തുടങ്ങി. അവന്റെ ചങ്ങതിമാർ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു. "ഈ മരത്തിന്റെ ചുവട്ടിൽ ഇരുന്നാണ് നീ കുഞ്ഞു നാളിൽ കളിച്ചിരുന്നത്. ഈ മരം നിനക്ക് എത്ര പഴങ്ങൾ തന്നിരിക്കുന്നു. അത് മാത്രമല്ല ഇതു ഞങ്ങളുടെ വീടാണ്. ഈ മരം മുറിച്ചാൽ ഞങ്ങൾക്കു വീടില്ലാതെ ആകും ".  
                                                          ആ മരത്തിൽ  തേനീച്ചകൾ കുടുണ്ടാക്കിട്ടുണ്ടാരുന്നു  .അവൻ ആ കൂട്ടിൽനിന്നു അല്പം തേൻ തോണ്ടി എടുത്തു കഴിച്ചു. തേൻ കഴിച്ചപ്പോൾ അവനു തന്റെ കുട്ടിക്കാലം ഓർമ്മവന്നു.  തേനീച്ചകൾ അവനോടു പറഞ്ഞു "  ഈ മരം മുറിക്കാതെ ഇരുന്നാൽ ഞങ്ങൾ നിനക്ക് എല്ലാ ദിവസവും തേൻ തരാം". ഇതു കേട്ടപ്പോൾ അപ്പുവിന് തന്റെ തെറ്റ് മനസ്സിലായി .നാം പ്രകൃതിയെ അഥവാ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല .എന്നെ പോലെ തന്നെ  എല്ലാ ജീവികൾക്കും ഈ പ്രകൃതിയിൽ ജീവിക്കാൻ അവകാശം ഉണ്ട്. അവൻ ചങ്ങതിമാരോട് പറഞ്ഞു "ഞാൻ ഈ മരം മുറിക്കില്ല . നിങ്ങൾ ഈ മരത്തിൽ സന്തോഷമായി താമസിച്ചുകൊള്ളൂ ". ഇതു കേട്ടപ്പോൾ അവന്റെ ചങ്ങതിമാർക്ക്  വളരെ സന്തോഷമായി.
അലോണ അന്ന മാത്യു
7 A സെന്റ് മേരീസ് യു പി എസ് കളത്തൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ