സെന്റ് മേരീസ് യു. പി. എസ്. അമ്പലക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമപ്രദേശമായ അമ്പലക്കരയുടെ ഹൃദയഭാഗത്താണ് സെന്റ് മേരീസ് യു പി എസ് സ്ഥിതിചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1962 ജൂണിൽ ആണ്. സ്കൂൾ സ്ഥാപക മാനേജർ ശ്രീ. ഐ. വർഗീസ് ആയിരുന്നു. ആദ്യമായി 1962 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചപ്പോൾ ആദ്യ അധ്യാപകൻ ഹെഡ്മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചത് ശ്രീ. സി. യോഹന്നാൻ അവർകൾ ആയിരുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 60 വർഷമാകുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. പി. വി. അലക്സാണ്ടർ ആണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി. ബീന കെ തോമസ് സേവനം അനുഷ്ഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ഒരു ഓഫീസിൽ അറ്റെന്റന്റും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 5, 6, 7 ക്ലാസ്സുകളിലായി ആകെ 40 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. വികാസനോന്മുഖമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളെയും സ്കൂളിനെയും മുൻ നിരയിലേക്കുയർത്താൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുവരുന്നു.