സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ ദീനരോദനം

Schoolwiki സംരംഭത്തിൽ നിന്ന്
ദീനരോദനം

അമ്മയാം പ്രകൃതി നമുക്ക് നന്മയാൽ നേരുന്നു പരിസ്ഥിതി.
ഈ ഉലകത്തിൻ ജീവജാലങ്ങൾ പിന്നെ നമ്മളും രക്ഷിക്കണം ആ വരദാനത്തെ.
സ്നേഹസമ്പന്നമാം
ദൈവനാട്ടിൽ നമ്മളുരുവിടവും വാക്യം പരിസ്ഥിതി.
എന്നാലെത്രയോ ഭ്രാന്തർ നശിപ്പിച്ചു പിച്ചിച്ചീന്തിക്കളയുന്നു
അവളെയും.
കാണുന്നില്ലേ കേൾക്കുന്നില്ലേ കൂട്ടരേ
ഇന്നുമവളുടെ ദീനരോധനം.
മനുഷ്യർ അധിവസിക്കുന്ന ഈ നാട്ടിൽ ക്രൂരതയ്ക്കും ഒരതിരില്ലേ.
അവളുടെ ദയനീയാവസ്ഥയ്ക്കു
കാരണക്കാരായ മനുഷ്യരേ തീർന്നില്ലേ നിങ്ങളുടെ ചൂഷണക്കൊതി.
തീർന്നില്ലേ നിങ്ങളടെ താണ്ഡവനടനം.
കുളം തോണ്ടിയും കുന്നിടിച്ചും നിങ്ങൾ നരകമാക്കുന്നു ഈ പരിസരത്തെ.
ഓർക്കുന്നുണ്ടോ എപ്പോഴേങ്കിലും നിങ്ങൾ വരുത്തുന്ന
വിനാശത്തിൻ പരിണിതഫലത്തെപ്പറ്റി.
പരിസ്ഥിതിയെ നിങ്ങൾ പിച്ചിച്ചീന്തുമ്പോൾ
അറിയുന്നുണ്ടോ
അവളുടെ അവസ്ഥ.
അതിനുത്തരവാദികൾ നമ്മളും നശിക്കും സുനിശ്ചയം.
അവളെ പൂർണമായും നശിപ്പിക്കുന്നതിന് മുൻപ് നിർത്തൂ ഈ ക്രൂരത.
ഇനിയെങ്കിലും
മനസ്സിലാക്കൂ മരം വെട്ടിയാൽ ശ്വാസം നിലക്കും,
കുളം തൂർത്താൽ കുടിവെള്ളം മുട്ടും,
കാട് വെട്ടിയാൽ എല്ലാം മുടങ്ങും.
ഒന്നാലോചിക്കൂ
കൂട്ടരേ ഇനിയെങ്കിലും നിർത്തൂ ഈ
ദുഷ്കൃതം.
പണ്ടെങ്ങാണ്ടോ
തുടങ്ങിവെച്ച ഈ
ചൂഷണമൊന്ന്
അവസാനിപ്പിക്കൂ.
ഓതുക നിങ്ങൾ അന്തരാത്മാവിലിങ്ങനെ പ്രകൃതി
നമുക്ക് പെറ്റമ്മ പോറ്റമ്മയും പ്രകൃതി തന്നെ.
ഓർക്കുക അമ്മയില്ലെങ്കിൽ നിങ്ങളുമില്ലെന്ന്.


ആരതി എം.ആർ
7B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത