സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ കാലം      
 എന്റെ ലോക്ക് ഡൗൺ കാലം.......             സമയവും സ്നേഹവും കൂടുതൽ കിട്ടിയത് കൊണ്ടാണോ എന്റെ റോസയും നന്ത്യാർവട്ടവും മന്ദാരവും പതിവില്ലാതെ പൂക്കുന്നത്...                                      ചീരകൾ മുളച്ചതും, പയർ വള്ളി നീട്ടിയതും,  തക്കാളി ഇലകൾ വിരിയിച്ചതും, വെണ്ട ഇലകൾ ആയതും  ഞാൻ അറിഞ്ഞില്ല..        കാരണം ഞാൻ ഒരുപാട് പിറകിൽ ആയിപോയി, സമയം അതിന്റെ വേഗത്തിലും......                                         ഇഷ്ടംപോലെ ഉറങ്ങിയും ഉണർന്നും കൂട്ടുകാരോട് ഇണങ്ങിയും പിണങ്ങിയും  പ്രിയപ്പെട്ടവർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിയും ദിവസങ്ങൾ വളരെ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.......                        ലോകം മുഴുവൻ ഭീതിയിൽ ആയിരിക്കുന്ന ഈ വേളയിൽ നാം ഒന്നാണെന്നു ഓർമ്മിപ്പിക്കുന്ന പ്രകൃതി................. ഇവിടെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ ഒന്നുമില്ല......       ഇന്നലെവരെ കണ്ടതെല്ലാം വെറും സ്വപനം ആണെന്ന് തോന്നിപ്പിച്ചു മറവിയിൽ ആണ്ടു പോയി......             ഇനി തിരിച്ചു വരുമോ ആ നഷ്ടപെട്ട നാളുകൾ ..........എത്ര നാളുകൾ കഴിയണം എന്നു ആർക്കും ഒരു പിടിയുമില്ല            ഇനിയും എത്ര ജീവൻ പൊലിയുമെന്നും........                        ഇതിനെല്ലാം ഒരു അവസാനം ഉണ്ടായെങ്കിൽ..... ആ നല്ല നാളുകൾ വീണ്ടും വന്നിരുന്നു എങ്കിൽ ......എന്ന് ശരിക്കും  ഓർമിപ്പിക്കുന്നു ഇന്നത്തെ നാളുകൾ     ഈ അവസ്ഥ വളരെയേറെ ചിന്തിപ്പിക്കാം..... നമ്മളെ ഓരോരുത്തരെയും ഇനി മുന്നോട്ടു  എങ്ങനെ എന്നുള്ള ചിന്തകളിലും ജാഗരൂകരാകുവാൻ നാം ഓരോരുത്തരും തയ്യാറാണ് കാരണം ലോകം മുഴുവൻ പേടിച്ചു നിൽകുമ്പോൾ എനിക്ക് മാത്രം എന്ത്  സമാധാനം.....                          
ദേവി വിനുകുമാർ
10 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം