സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ - മഹാ വിപത്ത്
കൊറോണ - മഹാ വിപത്ത്
ഈ കൊറോണ എന്ന വൈറസ് നമ്മുടെ ലോകത്തിലെ ഏറ്റവും വലിയ മഹാ വിപത്ത് ആണ് .ഇതിനെ പറ്റി പറയുവാണേൽ ലോകരാജ്യം ആയ ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്ന് മാംസം വാങ്ങിയ ഒരാൾക്കു പനിയും ചുമയും ആയി ഹോസ്പിറ്റലിൽ എത്തിയ ഒരാൾക്കു പ്രത്യേക തരം വൈറസിന്റെ ലക്ഷണങ്ങൾ കണ്ടു. ഇതേ ലക്ഷണം ആയി പല ആളുകളും പല ഹോസ്പിറ്റലിൽ എത്തി. മിക്ക ആളുകളും വുഹാൻ മാർക്കറ്റിലെ സന്ദർശകർ ആയിരുന്നു. പണിയും ശ്വാസതടസ്സം ആയിരുന്നു ലക്ഷണം. ഓരോ ദിവസവും പുതിയ കേസുകൾ ആയി ദിവസം കടന്നു പോയി. ഒരു മാസം കഴിഞ്ഞും ഇതിനു പ്രതിവിധി കണ്ടെത്താത്ത ചൈനീസ് ആരോഗ്യവിഭാഗം ലോകആരോഗ്യസംഘടനയെ അറിയിച്ചു. മരുന്ന് കണ്ടെത്താത്ത പുതിയ വൈറസ് ആയതിനാൽ ലോകം എങ്ങും ആശുപത്രിയിൽ ജാഗ്രത വേണമെന്നും അറിയിച്ചു. ഈ വൈറസിന്റെ ഉറവിടം വുഹാൻ മാർക്കറ്റ് ആണെന്ന് അറിഞ്ഞതിനാൽ അത് അടച്ചു പൂട്ടി. ആഘോഷം നിർത്തലാക്കി. പിന്നീട് ഈ രോഗം ഒരുപാട് പേരുടെ ജീവൻ എടുക്കാൻ തുടങ്ങി. അതുപോലെ പല രാജ്യങ്ങളിൽ പകരാൻ തുടങ്ങി. അവസാനം അത് നമ്മുടെ രാജ്യത്തും എത്തി. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ ഒരാളിൽ നിന്നും നമ്മുടെ രാജ്യത്തെ എല്ലാം സംസ്ഥാനത്തും പടർന്നു. നമ്മുടെ കൊച്ചു കേരളത്തിലും ഇത് പടർന്നു. മനുഷ്യൻ അതുപോലെ മൃഗങ്ങൾ എല്ലാവരെയും ബാധിക്കുന്ന ഒരു വൈറസ് ആയിരുന്നു ഈ കൊറോണ. ഇത് പകരുന്നത് സ്രവങ്ങളിൽ കൂടെയും സ്പർശനത്തിൽ കൂടെയും ഒക്കെ മറ്റുള്ളവരിൽ എത്തും. ഇതിന്റെ ലക്ഷണം ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ജലദോഷവും ആയിരിക്കും. ഇത് എല്ലാം രാജ്യത്തും എത്തും എന്ന് അറിഞ്ഞതിനാൽ നമ്മുടെ കൊച്ചു രാജ്യത്തു നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൌൺ എന്ന ഒരു സുരക്ഷ നമുക്ക് വേണ്ടി ഒരുക്കി. നമ്മുടെ എല്ലാവരുടെയും ജീവൻ നമ്മുടെ കൈയിൽ തന്നെ ആണ് എന്ന് നമ്മളെ പഠിപ്പിച്ചു. എല്ലാവരും വീടുകളിൽ തനിയെ ഇരുന്നു മറ്റുള്ളവരിൽ നിന്നും ഉള്ള സമ്പർക്കം കുറച്ചു കുറച്ചു നമുക്ക് ഈ രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കു ന്ന് അറിയിച്ചു. അതുപോലെ തന്നെ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് നല്ലത് പോലെ കഴുകണം എന്നും അറിയിച്ചു. ഇപ്പോഴും ലോക്ക് ഡൗൺലോഡ് കഴിഞ്ഞാലും ഈ നിയന്ത്രണം ഉണ്ടാവുമെന്ന് ഗവണ്മെന്റിന്റെ അറിയിപ്പ് ഉണ്ട്. ഇതിന് നമ്മൾ ഏറ്റവും നന്ദി രേഖപെടുത്തുന്നത് നമ്മൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ആശുപത്രി ജീവനക്കാർക്കും അതുപോലെ പോലീസുകാരുടെ സേവനത്തിനും ആണ്. അതുപോലെ നമുക്ക് എല്ലാവർക്കും ഈ കൊറോണ എന്ന മഹാ വിപത്ത് നമ്മുടെ ലോകത്തു നിന്നും ഒഴിവായി പോകാൻ ദൈവത്തോട് ഒത്തൊരുമ ആയി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |