സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ദാഹിച്ചു വലഞ്ഞ കാക്ക

ദാഹിച്ചു വലഞ്ഞ കാക്ക

ഒരിക്കൽ വലിയൊരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു. ആ കാക്ക ഒരുപാടു ദൂരം പറന്നു വന്നപ്പോൾ വല്ലാതെ ദാഹിച്ചു. അങ്ങനെ ഒരു ചില്ലയിൽ വന്നിരുന്നു. അവൻ ചുറ്റുപാടും കുറെ വെള്ളത്തിനു വേണ്ടി നോക്കിയെങ്കിലും എങ്ങും തന്നെ കണ്ടില്ല. ദാഹം കാരണം അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു. അവൻ കാട്ടിൽ മുഴുവൻ തിരഞ്ഞു എന്നിട്ട് അടുത്തുള്ള പട്ടണത്തിലേക്കു പറന്നു പറന്നു വന്നപ്പോൾ ഒരു വീട് കണ്ടു. അവൻ വിചാരിച്ചു എനിക്ക് ഉറപ്പാണ് ഇവിടെ എന്തെങ്കിലും കാണുമെന്ന്. അവൻ പറന്ന് ആ വീടിന്റെ മുകളിൽ ഇരുന്നു. എന്നിട്ട് ചുറ്റുപാടും നോക്കി. പെട്ടെന്ന് അവൻ ഒരു കുടം കാണുകയുണ്ടായി. അവൻ ആ കുടത്തിൽ ചെന്നിരുന്ന് അകത്തേയ്ക്ക് നോക്കി. അവന് ഒരുപാടു സന്തോഷമായി. പക്ഷെ നിർഭാഗ്യവശാൽ വെള്ളത്തിന്റെ അളവ് കുറവായതിനാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ കഴിയാതെ വന്നു. കാക്ക കുറച്ചു നേരം ആലോചിച്ചു നിന്നു. അപ്പോൾ അവന് ഒരു ബുദ്ധി തോന്നി. അവൻ ചിന്തിച്ചു ഈ കുടത്തിൽ കുറച്ചു കല്ല് പെറുക്കി ഇട്ടാൽ ഇതിലെ വെള്ളത്തിന്റെ അളവ് കൂടി വരും. അപ്പോൾ എനിക്ക് വെള്ളം കുടിക്കാൻ പറ്റും. അങ്ങനെ ചിന്തിച്ച് കൊണ്ടു നിൽക്കവേ കാക്ക ചുറ്റുപാടും നോക്കി. താഴെ കുറച്ച് കല്ലുകൾ കിടക്കുന്നത് അവൻ കണ്ടു. അവൻ കല്ലുകൾ പെറുക്കി കൂട്ടത്തിൽ ഇട്ടു. വെള്ളത്തിന്റെ അളവ് കൂടിയെങ്കിലും എത്തിയില്ല. പിന്നെയും കല്ലുകൾ പെറുക്കി ഇട്ടു അപ്പോൾ വെള്ളം കൂടി വന്നു. ദാഹം തീരുന്നതുവരെ കാക്ക വെള്ളം കുടിച്ചു. എന്നിട്ട് ദാഹിച്ചു വന്ന ഒരുപാട് കിളികൾക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അവർ കാക്കയോട് ഒരുപാട് നന്ദി പറഞ്ഞു. എന്നിട്ട് അവർ അവിടെ നിന്നും പറന്നു പോയി.

അഫ്രിൻ ഫാത്തിമ
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ