സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയന വർഷത്തെ ചേർത്തല സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19 വായനാ ദിനത്തിൽ നിർവഹിച്ചു.അന്നേദിവസം സ്കൂളിലെ പൂർവവിദ്യാർത്ഥിനിയും യുവ എഴുത്തുകാരിയുമായ അലീന കുര്യാക്കോസിനെ ആദരിക്കുകയുണ്ടായി.കുട്ടികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തിവരുന്നു. യു.പി., ഹൈസ്ക്കൂൾതലങ്ങളിലായി ഇതിൽ അംഗങ്ങളായി 40 കുട്ടികൾ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിച്ച് വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സർഗാത്മക പ്രവർത്തനങ്ങളും നടത്തിവരുന്നു.വായനാദിനത്തോടനുബന്ധിച്ച് ചിത്രരചന, പ്രശ്നോത്തരി ,പ്രസംഗം, ഉപന്യാസം , വാർത്താവായന മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.ഓരോ ദിനാചരണത്തിലും പ്രത്യേക അസംബ്ലി നടത്തുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കോവിഡ്കോവിഡ് മഹാമാരിയെ ചേർത്തുകൊണ്ട് കുട്ടികൾ അവരുടെ കഴിവുകൾ പസാങ്കേതികവിദ്യകളുടെയും നേരിട്ടും മികച്ച രീതിയിൽ പ്രകടിപ്പിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇതിൽ യു.പി , എച്ച്.എസ് വിഭാഗങ്ങളായി 7 മേഖലകളിൽ ശില്പശാലകൾ നടത്തി .കഥാരചന , കവിതാരചന , ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടൻപാട്ട് ഈ മേഖലകളിൽ കൂടുതൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി.സ്കൂൾ തല മത്സരങ്ങളിൽ വിജയികളായ കുട്ടികൾ സബ്ജില്ലാ - ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.